ad
Deshabhimani

നായകൾ വാഴുന്ന കൊച്ചി: 
നഗരത്തിന്‌ ‘കടി’പ്പേടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 04, 2026, 02:33 AM | 1 min read

കൊച്ചി


നായകള-ുടെ ആക്രമണഭീതിയിൽ കൊച്ചി. നഗരം നായകൾ അടക്കിവാഴുന്ന സാഹചര്യമാണ്‌. തെരുവുനായശല്യം ഒഴിവാക്കാനും എബിസി പദ്ധതി ഫലപ്രദമായി നടത്തുന്നതിലും യുഡിഎഫ്‌ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണസമിതി വരുത്തിയ വീഴ്‌ചയുടെ പ്രത്യാഘാതം നായകൾ കടിച്ചുകുടയുന്പോൾ അനുഭവിച്ചറിയുകയാണ്‌ ജനം.


നഗരപരിധിയിലെ വിദ്യാലയങ്ങൾ, ആശുപത്രികൾ, ബസ്‌ സ്‌റ്റാൻഡുകൾ, റെയിൽവേ സ്‌റ്റഷനുകൾ, ബീച്ചുകൾ എന്നിവിടങ്ങളിലെല്ലാം നായശല്യം രൂക്ഷമാണ്‌. അധ്യയനവർഷം തുടങ്ങിയതോടെ വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും പേടി കൂടി. കുട്ടികൾ സ്‌കൂളിൽ പോയി സുരക്ഷിതരായി മടങ്ങിയെത്തുന്നതുവരെ രക്ഷിതാക്കളുടെ മനസ്സിൽ ആധിയാണ്‌.

തെരുവുനായകളെ പിടികൂടി വന്ധ്യംകരിച്ചശേഷം തുറന്നുവിടാനുള്ള എബിസി പദ്ധതിയിൽ മതിയായ ഡോക്ടർമാർ, ക്യാച്ചേഴ്‌സ്‌ എന്നിവരില്ല.


പദ്ധതിക്കുണ്ടായിരുന്ന വാഹനവും കട്ടപ്പുറത്താണ്‌. രണ്ട്‌ ഡോക്ടർമാരാണുണ്ടായിരുന്നത്‌. നിലവിലുള്ളത്‌ ഒരാൾ മാത്രം. നാലുപേരാണ്‌ ക്യാച്ചർമാരായുള്ളത്‌. എന്നാൽ, തെരുവുനായകളുടെ ശല്യവും ആക്രമണവും പരാതികളും കണക്കിലെടുക്കുന്പോൾ ഇതിൽ കൂടുതർ ക്യാച്ചർമാർ വേണം.

ബ്രഹ്മപുരത്ത്‌ പുതുതായി ഡോഗ്‌ ഷെൽട്ടർ നിർമിക്കുമെന്ന്‌ യുഡിഎഫ്‌ ഭരണസമിതി പ്രഖ്യാപിച്ചിരുന്നു. മാർച്ച്‌ ഒന്പതിന്‌ ആഘോഷപൂർവം നിർമാണോദ്‌ഘാടനവും നടത്തി. ഒരേക്കറിൽ 1000 തെരുവുനായകളെ പുനരധിവസിപ്പിക്കുകയാണ്‌ ലക്ഷ്യമെന്നും വ്യക്തമാക്കിയിരുന്നു.


നിരീക്ഷണ ബ്ലോക്ക്, പോസ്റ്റ് ഓപ്പറേറ്റിവ് ബ്ലോക്ക്, ക്വാറന്റൈൻ ബ്ലോക്ക്, ഡിസേബിൾഡ് വാർഡ്, നായകൾക്കുള്ള ഭക്ഷണം പാകം ചെയ്യാനും മരുന്നുകൾ സൂക്ഷിക്കാനുമുള്ള സൗകര്യം, സിസിടിവി നിരീക്ഷണം എന്നിവ ഇവിടെയുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, നിർമാണോദ്‌ഘാടനം നടത്തി വാർത്ത വരുത്തിയതല്ലാതെ തുടർനടപടികളിൽ കാര്യമായ അനക്കമുണ്ടായില്ല.


ജൂൺ 16ന്‌ ഷെൽട്ടറിനായി ഡിസൈൻ മത്സരം നടത്തുമെന്ന്‌ പ്രഖ്യാപിച്ചത്‌ മാത്രമാണ്‌ ഇക്കാര്യത്തിൽ പിന്നീടുണ്ടായ ‘വൻ പുരോഗതി’. മികച്ച ആർകിടെക്‌ചറൽ ഡിസൈൻ സമർപ്പിക്കുന്നവർക്ക്‌ 50,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇനി മികച്ച ഡിസൈൻ ലഭിച്ച്‌ അത്‌ പരിശോധിച്ച്‌ അതിൽനിന്ന്‌ മികച്ചത്‌ തെരഞ്ഞെടുത്ത്‌ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കി ടെൻഡർ ക്ഷണിച്ച്‌ നിർമാണം ആരംഭിക്കണം. ഇതെല്ലാം പൂർത്തിയാക്കി നിർമാണം എന്ന്‌ തുടങ്ങുമെന്ന്‌ ഒരു രൂപവുമില്ല. കോർപറേഷൻ പരിധിയിൽ നായശല്യം രൂക്ഷമാണെന്ന്‌ ഭരണ, പ്രതിപക്ഷ ക‍ൗൺസിലർമാർ ഒരേസ്വരത്തിൽ പറയുന്നു. പശ്ചിമകൊച്ചിയിൽ ഉൾപ്പെടെ ക്യാച്ചർമാരുടെ സേവനം ലഭിക്കുന്നത്‌ വിരളമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home