ad
Deshabhimani

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം

പതാക, കൊടിമര, 
ദീപശിഖ ജാഥകൾ ഇന്ന്‌

DYFI
വെബ് ഡെസ്ക്

Published on Jul 04, 2026, 02:30 AM | 1 min read

പറവൂർ​


ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്‌ ശനിയാഴ്‌ച പറവൂരിൽ തുടക്കമാകും. ഞായർ രാവിലെ 9.30ന് പുഷ്‌പൻനഗറിൽ (മുനിസിപ്പൽ ട‍ൗൺഹാൾ) ചേരുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി ഉദ്ഘാടനം ചെയ്യും.


തൃപ്പൂണിത്തുറയിലെ എം ആർ വിദ്യാധരൻ രക്തസാക്ഷിമണ്ഡപത്തിൽനിന്ന്‌ ജില്ലാ ട്രഷറർ കെ പി ജയകുമാർ ക്യാപ്റ്റനായ പതാക ജാഥ നാലിന് രാവിലെ എട്ടിന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാറും കൊച്ചി ചെർളായിയിൽ വിട്ടപ്പനായ്ക്ക്, ശശി, ജയൻ എന്നിവരുടെ രക്തസാക്ഷിമണ്ഡപത്തിൽനിന്ന്‌ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് ക്യാപ്റ്റനായ കൊടിമരജാഥ നാലിന് രാവിലെ എട്ടിന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ആർ മുരളീധരനും ചെറായിയിലെ പി കെ ചന്ദ്രബാബു രക്തസാക്ഷിമണ്ഡപത്തിൽനിന്ന്‌ നാലിന് പകൽ മൂന്നിന് ജില്ലാ ജോയിന്റ്‌ സെക്രട്ടറി അഡ്വ. അമൽ സോഹൻ ക്യാപ്റ്റനായ ദീപശിഖ ജാഥ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസും ഉദ്ഘാടനം ചെയ്യും.


വൈകിട്ട് അഞ്ചിന് പറവൂർ വ്യാപാരഭവനുസമീപം സംഗമിക്കുന്ന മൂന്ന് ജാഥകളും പൊതു പ്രകടനമായെത്തി പറവൂർ പഴയ മുനിസിപ്പൽ പാർക്കിൽ പതാക ഉയർത്തും. ആറിനും പ്രതിനിധി സമ്മേളനം തുടരും. സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്, സെക്രട്ടറി വി കെ സനോജ് എംഎൽഎ, ട്രഷറർ എസ് ആർ അരുൺബാബു, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം വിജിൽ എംഎൽഎ, ചിന്ത ജെറോം, ആർ രാഹുൽ എന്നിവർ പങ്കെടുക്കും.


ഏഴിന് വൈകിട്ട് നാലിന് ചേന്ദമംഗലം കവലയിലെ സണ്ണി കൺവൻഷൻ സെന്റർ, വിവിധോദ്ദേശ്യ സഹകരണ സംഘം പരിസരം എന്നിവിടങ്ങളിൽനിന്ന്‌ ആരംഭിക്കുന്ന പ്രകടനത്തിൽ കാൽലക്ഷംപേർ പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സെൻട്രൽ ഓഡിറ്റോറിയം) ചേരുന്ന പൊതുസമ്മേളനം മുൻ അഖിലേന്ത്യ പ്രസിഡന്റ്‌ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. 300 പ്രതിനിധികളും 50 ജില്ലാ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 350 പേർ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. ഏഴുവരെയാണ്‌ ജില്ലാ സമ്മേളനം.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home