ഷിജിന്റെ വീട് തോമസ് ഐസക് സന്ദർശിച്ചു

ഷിജിന്റെ കുടുംബാംഗങ്ങളെ സിപിഐ എം കേന്ദ്ര കമ്മറ്റിയംഗം തോമസ് ഐസക് സന്ദർശിക്കുന്നു
ചിറയിൻകീഴ്
മുതലപ്പൊഴിയിൽ കഴിഞ്ഞ ജൂലൈ 31ന് വള്ളം മറിഞ്ഞ് കാണാതായ ഷിജിന്റെ ഭാര്യക്ക് സർക്കാർ വാഗ്ദാനം ചെയ്ത ജോലി നൽകണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു. ഷിജിന്റെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഖിയിലും വയനാട് ദുരന്തത്തിലും മൃതദേഹം കിട്ടാത്തവർക്ക് എൽഡിഎഫ് സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ധനസഹായം നൽകി. ഷിജിന്റെ കുടുംബത്തിന് ഒരു സഹായവും ഇതുവരെ നൽകിയിട്ടില്ല. അപകടമുണ്ടായപ്പോൾ യഥാസമയം രക്ഷാപ്രവർത്തനം നടത്താനായില്ല. ഒരാഴ്ച കഴിഞ്ഞാണ് മന്ത്രിമാരുൾപ്പെടെ വീട്ടിലെത്തിയത്. ഷിജിന്റെ മൂത്ത മകൻ രോഗിയാണ്. പ്രതിഷേധം തണുപ്പിക്കാനായി മന്ത്രിമാർ പല വാഗ്ദാനങ്ങളും നൽകിയിരുന്നെങ്കിലും ഒന്നുപോലും പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു, ഏരിയ സെക്രട്ടറി ആർ സുഭാഷ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ എന്നിവരും ഒപ്പമുണ്ടായി.










0 comments