ഇക്കുറിയും താളം പിഴച്ചില്ല

ഗണേഷ് കാർത്തിക്
തബലയിൽ വിരലുകൾകൊണ്ട് മാന്ത്രികത തീർത്ത് ഇക്കുറിയും ഗണേഷ് കാർത്തിക്കിന് ഒന്നാംസ്ഥാനം. പേയാട് സെന്റ് സേവിയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. നാല് വർഷം അടുപ്പിച്ച് സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിലും വിജയി ആയിരുന്നു. തീൻ താ ൾ താളത്തിൽ ചിട്ടപ്പെടുത്തിയ തിശ്ര ഗതി കായദാ, ലക്ക് നൗ, കായദാ, തുക്കടാ, ചക്രദാർ, മിശ്ര ചക്രദാർ തുടങ്ങിയ കോമ്പോസിഷൻ കാണികളിൽ അത്ഭുതമായി. തബല വാദകനും കേരള സംഗീത നാടക അക്കാദമി ജേതാവ് കൂടിയായ അച്ഛൻ മഹേഷ് മണിയാണ് ഗുരു. അമ്മ രശ്മി സംഗീത അധ്യാപികയാണ്.









0 comments