Deshabhimani

തിരുവനന്തപുരം 
കുതിപ്പ്‌

നീന്തൽ മത്സരത്തിൽ സീനിയർ ബോയ്‌സ്‌ 400 മീറ്റർ ഫ്രീ സ്റ്റെെലിൽ ഒന്നാംസ്ഥാനം റിഷികേശ്‌ 
എസ്‌ സദൻ (ബിഎൻവിവി എച്ച്‌എസ്‌എസ്‌ തിരുവല്ലം)                                    ഫോട്ടോ: ഡിവിറ്റ്‌ പോൾ

നീന്തൽ മത്സരത്തിൽ സീനിയർ ബോയ്‌സ്‌ 400 മീറ്റർ ഫ്രീ സ്റ്റെെലിൽ ഒന്നാംസ്ഥാനം റിഷികേശ്‌ 
എസ്‌ സദൻ (ബിഎൻവിവി എച്ച്‌എസ്‌എസ്‌ തിരുവല്ലം) ഫോട്ടോ: ഡിവിറ്റ്‌ പോൾ

വെബ് ഡെസ്ക്

Published on Oct 01, 2026, 12:15 AM | 1 min read

തൃശൂർ

സംസ്ഥാന സ്‌കൂൾ ഗെയിംസ് ഗ്രൂപ്പ് ആറ് വിഭാഗത്തിലെ നീന്തൽ മത്സരങ്ങളിൽ തിരുവനന്തപുരത്തിന്റെ കുതിപ്പ്. 24 മത്സരങ്ങൾ പൂർത്തിയായപ്പോൾ 15 സ്വർണവും 13 വെള്ളിയും 13 വെങ്കലവും അടക്കം 126 പോയിന്റ്‌ നേടി. അഞ്ച് സ്വർണം, നാലു വെള്ളി, രണ്ട് വെങ്കലമുൾപ്പെടെ 39 പോയിന്റ്‌ നേടിയ തൃശൂരാണ് രണ്ടാം സ്ഥാനത്ത്‌. മൂന്നു സ്വർണം നാലു വെള്ളി, നാലു വെങ്കലവുമായി 30 പോയിന്റ് കരസ്ഥമാക്കിയ എറണാകുളമാണ് മൂന്നാമത്. ജൂനിയർ ബോയ്‌സ് ആൺകുട്ടികളുടെ അമ്പത് മീറ്റർ ബട്ടർഫ്ലൈ സ്‌ട്രോക്കിൽ തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസിലെ എസ് ആരോഷ് പുതിയ റെക്കോഡ് സ്ഥാപിച്ചു. 2024ൽ ആനന്ദ് പി പ്രദീപ് സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയായത്‌. വ്യാഴാഴ്‌ച 30 ഫൈനലുകൾ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home