Deshabhimani

3000 ചാക്ക് യൂറിയ സൂക്ഷിച്ചത്‌ അനധികൃതമായി

ഡിസിസി പ്രസിഡന്റിന്റെ ബന്ധുവിന്റെ ഗോഡൗണിൽനിന്ന്‌ കണ്ടെടുത്തത് ടൺ കണക്കിന് യൂറിയ

Urea

പട്ടിമറ്റം ചൂരക്കോടുള്ള ഗോഡൗണിൽനിന്ന്‌ കുന്നത്തുനാട് പൊലീസ് പിടിച്ചെടുത്ത യൂറിയ

വെബ് ഡെസ്ക്

Published on Oct 01, 2026, 01:15 AM | 1 min read

കോലഞ്ചേരി

ഡിസിസി പ്രസിഡന്റിന്റെ ബന്ധുവിന്റെ ഗോഡൗണിൽനിന്ന്‌ കണ്ടെടുത്തത് അനധികൃതമായി സൂക്ഷിച്ച ടൺ കണക്കിന് യൂറിയ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എംഎൽഎയുടെ അടുത്ത ബന്ധു മാഹിൻ അബൂബക്കറിന്റെ പട്ടിമറ്റം ചൂരക്കോടുള്ള ക്രഷറിനോട് ചേർന്ന ഗോഡൗണിൽനിന്നാണ് 3000 ചാക്ക് യൂറിയ കുന്നത്തുനാട് പൊലീസ് കണ്ടെടുത്തത്.


ഇവിടെനിന്ന്‌ കടത്താൻ ശ്രമിച്ച 39 ചാക്ക് യൂറിയ രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞദിവസം പൊലീസ് പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലുപേരിൽ രണ്ടുപേരെ റിമാൻഡ് ചെയ്തു. യൂറിയ കടത്താൻ ഉപയോഗിച്ച മിനിലോറിയും കസ്‌റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷെഡിൽ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന മൂവായിരത്തിലധികം ചാക്ക് യൂറിയ കണ്ടെത്തിയത്. ഇതിനിടെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നാണ് ആരോപണം.


യൂറിയ സൂക്ഷിച്ചത്‌ സംബന്ധിച്ച് രേഖകൾ ഹാജരാക്കാഞ്ഞിട്ടും കെട്ടിട ഉടമയെ ഒഴിവാക്കിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. അനധികൃതമായി ഇത്രയേറെ യൂറിയ കണ്ടെടുത്തിട്ടും ഉറവിടം സംബന്ധിച്ച് സമഗ്ര അന്വേഷണത്തിന് പൊലീസ് തയ്യാറാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഗോഡൗണിൽനിന്ന്‌ കണ്ടെടുത്ത യൂറിയ കൃഷിവകുപ്പ്‌ അധികൃതർ പരിശോധിച്ച് സീൽ ചെയ്തു. വലിയ അളവിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ കലക്ടറുടെ അനുമതി ലഭിച്ചാൽ മാത്രമേ നീക്കാനാകു എന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home