കോടിയേരി അനുസ്‌മരണം ഇന്ന്

കൊച്ചി
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന് വ്യാഴാഴ്ച നാട് സ്‌മരണാഞ്ജലി അര്‍പ്പിക്കും. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍ സെന്ററില്‍ രാവിലെ എട്ടിന് ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയര്‍ത്തും. സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി നടക്കുന്ന തൃപ്പൂണിത്തുറയില്‍ രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തലും അനുസ്‌മരണവും നടക്കും. എല്ലാ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തലും അനുസ്‌മരണ യോഗങ്ങളും നടക്കും.









0 comments