തെരുവുനായ നാലുവയസുകാരന്റെ മുഖം കടിച്ചുകീറി

തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ കുട്ടി
ഒതുക്കുങ്ങൽ
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരന്റെ മുഖം തെരുവുനായ കടിച്ചുകീറി. ഒതുക്കുങ്ങൾ നൊട്ടനാലുക്കൽ ദിനേഷിന്റെ മകൻ അവ്യുക്ത് ഇവാനെയാണ് തെരുവുനായ ആക്രമിച്ചത്. ഞായർ രാവിലെ പത്തോടെ വീടിനുമുന്നിൽ കളിച്ചുകൊണ്ടിരിക്കെ ഇവാനെ നായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കുന്നതിനിടെ അച്ഛൻ ദിനേഷിനും നായയുടെ കടിയേറ്റു. കുട്ടിയുടെ മുഖത്തും തലയിലും സാരമായ പരിക്കേറ്റതിനെ തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. ദിനേഷിന് മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽനിന്ന് പേവിഷ പ്രതിരോധ കുത്തിവയ്പും നൽകി.
മറ്റു രണ്ടുപേരെയും നായ കടിച്ചതായും നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് മാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നതിനാൽ തെരുവുനായശല്യം രൂക്ഷമാണ്. ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. തെരുനായശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നും മാലിന്യം തള്ളല്‍ നിയന്ത്രിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.









0 comments