ക്ഷേമം, വികസനം, സാന്ത്വനം...

തിരുവനന്തപുരത്തിന്റെ മുന്നേറ്റപാത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വാതി സുജാത

Published on Oct 19, 2025, 11:02 PM | 2 min read

​തിരുവനന്തപുരം

സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും ജനമനസ്സറിഞ്ഞ്‌ ദീർഘവീക്ഷണത്തോടെ നടപ്പാക്കുന്ന പദ്ധതികളുംകൊണ്ട്‌ ഏറെ മുന്നിലാണ്‌ തലസ്ഥാന ജില്ല. ഇടതുപക്ഷ ഭരണത്തിൽ വികസനത്തിന്റെ പുത്തൻപാത വെട്ടിത്തുറക്കാനും അതിന്റെ ഗുണഫലം എല്ലാ ജനങ്ങളിലുമെത്തിക്കാനും ജില്ലാ പഞ്ചായത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. ജനം നേരിട്ടനുഭവിക്കുന്ന ഇ‍ൗ നേട്ടങ്ങൾതന്നെയാണ്‌ ജില്ലയെ ഇടതുപക്ഷത്ത്‌ ഉറപ്പിച്ചുനിർത്തുന്നത്‌. കഴിഞ്ഞ അഞ്ചുവർഷം വികസനത്തിന്റെയും നൂതന പദ്ധതികളുടെയും വേലിയേറ്റമായിരുന്നു. ജനപങ്കാളിത്തം, പരിഗണനാപൂർവമായ പദ്ധതി രൂപീകരണം, സ്ഥിരതയുള്ള ആസൂത്രണം, സുതാര്യത – ഇതൊക്കെ ചേര്‍ന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ വികസന യാത്ര ഒരു മാതൃകയാണ്. ജില്ലാപഞ്ചായത്ത്‌ രൂപീകരിച്ചശേഷം നാല്‌ തവണ തുടർച്ചയായി ഇടതുപക്ഷഭരണം. 2010ൽ യുഡിഎഫ്‌ ആദ്യമായി ഭരണം പിടിച്ചെങ്കിലും 2015ൽ തന്നെ എൽഡിഎഫ്‌ തിരിച്ചുപിടിച്ചു. 2015ൽ ബിജെപിക്ക്‌ ഒരു ഡിവിഷൻ കിട്ടിയെങ്കിലും 2020ൽ ആ ഡിവിഷനും ഇടതുകോട്ടയായി. ക്ഷേമപെൻഷൻ വർധനയടക്കമുള്ളവ ഗ്രാമങ്ങളിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക്‌ ഗുണകരമായതിനാൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന്‌ നിസ്സംശയം പറയാം. ​  ​പുരോഗതിയിൽ 
വിദ്യാഭ്യാസമേഖല • ‘വിദ്യാജ്യോതി’, പിന്നാക്ക സമൂഹത്തിലെ കുട്ടികൾക്ക് പഠനസഹായങ്ങൾ നൽകി സമഗ്ര വിദ്യാഭ്യാസം ഉറപ്പാക്കുന്നു. എസ്‌എസ്‌എൽസി പഠനനിലവാരം ഉയർത്താൻ അധ്യാപകരുടെ സഹായത്തോടെ പഠനസഹായികൾ തയ്യാറാക്കി വിതരണം ചെയ്യുകയും തുടർപഠന സഹായം ഉറപ്പുവരുത്തുകയും ചെയ്യുന്നു. • സർക്കാർ സ്കൂളുകളിലെ കുട്ടികളെ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നവരാക്കി മാറ്റുന്ന "ഗോടെക്‌' പദ്ധതി. സംസ്ഥാനത്ത്‌ തന്നെ ആദ്യമായാണ്‌ ഇത്തരം പദ്ധതി. രണ്ട്‌ വർഷംമുമ്പ്‌ തുടങ്ങി, വിജയകരമായി തുടരുന്നു. •സ്കൂളുകളിൽ അടിസ്ഥാന സ‍ൗകര്യം മെച്ചപ്പെടുത്താൻ ആവശ്യമായ ബഞ്ചും ഡസ്കും നൽകിവരുന്നു. ഓരോ വർഷവും രണ്ടുകോടി പദ്ധതിക്ക് വകയിരുത്തുന്നു. 50,000 കുട്ടികൾക്ക്‌ പ്രയോജനം ലഭിച്ചു. ​ ​ആരോഗ്യ
സംരക്ഷണത്തിലെ മാതൃക ​• സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക്‌ ഡയാലിസിസ്‌ ചെയ്യാൻ സാമ്പത്തിക സഹായം ചെയ്യുന്ന പദ്ധതിയാണ്‌ ആശ്വാസ്‌ ഡയാലിസിസ്‌. 14 സ്വകാര്യ ആശുപത്രികളിലും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി, നെടുമങ്ങാട്‌ താലൂക്ക്‌ ആശുപത്രി, നെയ്യാറ്റിൻകര ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും സേവനം ലഭ്യമാകും.1177 പേർക്ക്‌ പ്രയോജനം ലഭിക്കുന്നു. കരൾ, വൃക്ക ശസ്‌ത്രക്രിയ നടത്തിയവർക്ക്‌ മരുന്നും ലഭ്യമാക്കുന്നുണ്ട്‌. ​•എച്ച്‌ഐവി രോഗികളുടെ ആരോഗ്യനില മെച്ചപ്പെടുത്താൻ, രജിസ്റ്റർ ചെയ്തവർക്ക്‌ പോഷകാഹാരം നൽകൽ. ​•ആയുർ സംസ്ഥാനം – ഹോം കെയർ ആയുർവേദ പദ്ധതികൾ ഡോക്ടർ, നഴ്സ്, ഹെൽത്ത് വർക്കർമാരെ ഉൾപ്പെടുത്തി വീടുകളിൽ തന്നെ ആയുർവേദ ചികിത്സ നൽകുന്ന പദ്ധതി. ​ സാമൂഹിക പ്രതിബദ്ധത ​•ഭിന്നശേഷിക്കാരില്ലാത്ത ജില്ല എന്ന ഉദ്ദേശ്യത്തോടെ ട്രൈസ്‌കൂട്ടർ ആൻഡ്‌ ഇലക്‌ട്രിക്‌ വീൽചെയർ വിതരണ പദ്ധതി. 77 വീൽചെയർ ഇതുവരെ നൽകി. 11 പേർക്കുകൂടി വിതരണം ചെയ്യാൻ ഓർഡർ നൽകിയിട്ടുണ്ട്‌. 252 പേർക്ക്‌ ട്രൈസ്‌കൂട്ടറിനുള്ള ഓർഡറും നൽകി, വിതരണം ഉടൻ നടക്കും. •സാഫല്യം ഭിന്നശേഷി കേന്ദ്രം: ഭിന്നശേഷി വിഭാഗത്തിലുള്ള അഗതികളുടെ പുനരധിവാസ കേന്ദ്രം. സ്‌ത്രീകളും പുരുഷന്മാരുമായി 35 അന്തേവാസികൾ. ​•രോഗം പൂർണമായും ഭേദമായിട്ടും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന്‌ വീട്ടുകാർ ഏറ്റെടുക്കാത്തവരെ പുനരധിവസിപ്പിക്കുന്ന ശ്രദ്ധാ കെയർ ഹോം. മറ്റ്‌ സംസ്ഥാനങ്ങളിലുള്ളവരെ സ്വദേശത്ത്‌ എത്തിക്കുന്ന ബാക്‌ ടു ഹോം പദ്ധതിയും പഞ്ചായത്ത്‌ നടപ്പാക്കുന്നു.​ ​വനിതാ
ശാക്തീകരണത്തിലേക്ക്‌ വനിതകൾക്കും കുട്ടികൾക്കും പിന്തുണ നൽകുന്ന നിരവധി പദ്ധതികൾ ജില്ലാ പഞ്ചായത്തിനുണ്ട്‌. സ്വയംരക്ഷാ പരിശീലന പദ്ധതിയായ "രക്ഷ'യിലൂടെ 6000‑ലേറെ പെൺകുട്ടികൾക്ക്‌ കരാട്ടെ പരിശീലനം നൽകി. ഗർഭിണികൾക്കും അമ്മമാർക്കുമായി 'ശ്രീപദം' പോലുള്ള ആരോഗ്യ-പോഷണ പദ്ധതികൾ ആരംഭിച്ചു. സ്വയം സഹായ സംഘം വികസനം, തൊഴിൽ പരിശീലനം, ആരോഗ്യ-ശുചിത്വ പദ്ധതികളുടെ ഭാഗമായി പ്രാഥമിക ആരോഗ്യ പരിശോധന, പോഷകാഹാര ബോധവൽക്കരണം, സാനിറ്ററി പാഡുകൾ വിതരണം, സ്ത്രീ ആരോഗ്യ ബോധവൽക്കരണം, മാനസിക ആരോഗ്യം, ഗർഭിണി രക്ഷാപദ്ധതികളും നടപ്പാക്കുന്നു. ​ ജലസംരക്ഷണവും
പരിസ്ഥിതി സംരക്ഷണവും ​‘ജലശ്രീ’ പദ്ധതിയിലൂടെ മഴവെള്ള ശേഖരണം, കിണർ പുതുക്കൽ, തടയണ നിർമാണം എന്നിവയിൽ മികച്ച നേട്ടം. ജൈവ കാർഷികം, സ്കൂൾ പച്ചക്കറി തോട്ടങ്ങൾ എന്നിവ കൃഷിരംഗത്തെ മുന്നോട്ട്‌ നയിക്കുന്നു. ​മികവ്‌ 2022–23ൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ്‌ ട്രോഫി, 2024–25 സ്ത്രീകൾക്കും കുട്ടികൾക്കുംനേരെയുള്ള അക്രമങ്ങൾ, അവകാശ ലംഘനങ്ങൾ എന്നിവ തടയുന്നതിന്‌ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജാഗ്രത സമിതി അവാർഡ്, ദീനദയാൽ ഉപാധ്യായ പഞ്ചായത്ത്‌ ശക്തീകരൺ അവാർഡ്‌ ( 2017–18, 2019–20, 2020–21 ).



deshabhimani section

Related News

View More
0 comments
Sort by

Home