ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് മുന്നിൽ

ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവ സദസ്സില്‍നിന്ന്
വഞ്ചിയൂർ
ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവത്തിൽ നിറഞ്ഞ കാണികളുമായി രണ്ടാംദിനം. ജനപ്രിയ മത്സരങ്ങളാണ് രണ്ടാം ദിവസം വേദികളിൽ എത്തിയത്. നിറഞ്ഞ സദസ്സ് കലാപ്രതിഭകൾക്ക് ആവേശം നൽകി. രണ്ടാംദിനം ആതിഥേയരായ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് 83 പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ്. 68 പോയിന്റുകളുമായി ആലപ്പുഴ ടിഡി മെഡിക്കൽ കോളേജ് രണ്ടാം സ്ഥാനത്തും 53 പോയിന്റുകൾ നേടി ശ്രീ ഗോകുലം മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനത്തുമാണ്.









0 comments