മോഷണം: ഇലക്ട്രീഷ്യനും സഹായിയും അറസ്റ്റിൽ

അനിൽകുമാർ, ജേക്കബ്
വെള്ളറട
വീടുകളിൽനിന്നും പറമ്പുകളിൽനിന്നും മോട്ടോർ പമ്പ് സെറ്റുകളും കെട്ടിട നിർമാണ സാമഗ്രികളും മോഷ്ടിച്ച ഇലക്ട്രീഷ്യനും സഹായിയും അറസ്റ്റിൽ. കാരക്കോണം രാമവർമൻചിറ സ്വദേശിയായ അനിൽകുമാർ (46), സഹായിയായ ജേക്കബ് (35) എന്നിവരാണ് തമിഴ്നാട് പളുകൽ പൊലീസിന്റെ പിടിയിലായത്. അതിർത്തി ഗ്രാമങ്ങളായ കാരക്കോണം, രാമവർമൻചിറ, കന്നുമാമൂട് മേഖലകൾ കേന്ദ്രീകരിച്ചാണ് മോഷണം. ക്ഷേത്രത്തിൽനിന്ന് നാല് കെട്ട് ഓവർഹെഡ് വയറുകളും ചെമ്പ് കമ്പികളും സംഘം മോഷ്ടിച്ചിരുന്നു. രണ്ടുദിവസംമുമ്പ് നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാർ പിടിയിലായത്. ചോദ്യംചെയ്യലിലാണ് ജേക്കബിനെക്കുറിച്ച് വിവരം ലഭിച്ചത്. പളുകൽ എസ്ഐ വിൽസന്റെ നേതൃത്വത്തിലാണ് പ്രതികളെ വലയിലാക്കിയത്.










0 comments