കോടമഞ്ഞിൻ കുളിരണിയാം

ഉറിതൂക്കി മല
കെ ടി അശ്വിൻ കുമാർ കുറ്റ്യാടി കോടമഞ്ഞിന്റെ പുതപ്പണിഞ്ഞ കുന്നും മലകളും അരുവികളും വന്യജീവജാലങ്ങളും അടങ്ങിയ പ്രകൃതി രമണീയമായ കാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികളെ കാത്തിരിക്കുകയാണ് ഉറിതൂക്കി മല. സമുദ്രനിരപ്പിൽനിന്ന് 2000 അടി ഉയരത്തിൽ നരിപ്പറ്റ പഞ്ചായത്തിലെ തിനൂർ വില്ലേജിലാണ് ഉറിതൂക്കിമല. ഉയരംകൂടിയ കുന്നുകളും പാറക്കൂട്ടങ്ങളും നീര്‍ച്ചാലുകളും കൊച്ചരുവികളും പുല്‍മേടുകളുമെല്ലാം വശ്യമനോഹരമായ കാഴ്ചയാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്. സൂര്യോദയവും അസ്തമയവും കാണാൻ ദിവസവും ദൂരെ സ്ഥലങ്ങളിൽനിന്ന് ഉൾപ്പെടെയുള്ള നിരവധിയാളുകൾ ഇവിടെയെത്തുന്നുണ്ട്. വീര പഴശ്ശിയുടെ ചരിത്രമുറങ്ങുന്ന മണ്ണ് കൂടിയാണിത്. കരിങ്ങാടുനിന്ന് നാലുകിലോ മീറ്ററോളം മണ്ണിട്ട റോഡിലൂടെ സഞ്ചരിച്ചുവേണം ഇവിടെയെത്താൻ. എടോനിയിൽനിന്ന് ഓഫ് റോഡ് ടൂറിസം സാധ്യത നടപ്പാക്കാനുള്ള പരിപാടികളും തയ്യാറാകുന്നുണ്ട്. തൊട്ടിൽപ്പാലത്തുനിന്ന് കരിങ്ങാട് വഴി 10 കിലോമീറ്ററും കൈവേലിയിൽനിന്ന് വണ്ണാത്തിപ്പൊയിൽ വഴി 11 കിലോമീറ്ററും യാത്രചെയ്താൽ ഇവിടെയെത്താം.








0 comments