മുന്നേറ്റംകുറിച്ച് എൽഡിഎഫ് കൊട്ടിക്കലാശം

പൂതൃക്ക എട്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് കൊട്ടിക്കലാശം
കോലഞ്ചേരി
പൂതൃക്ക പഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റ് എട്ടാം വാർഡ് ഉപതെരഞ്ഞെടുപ്പിന്റെ എൽഡിഎഫ് കൊട്ടിക്കലാശം കോട്ടൂർ ജങ്ഷനിൽ നടന്നു.
വാർഡ് മുഴുവൻ പര്യടനം നടത്തിയ ബൈക്ക് റാലിക്കുശേഷമാണ് കോട്ടൂർ കവലയിൽ കൊട്ടിക്കലാശം നടന്നത്. സ്ഥാനാർഥി നീതു ജോയിഡിനൊപ്പം എൽഡിഎഫ് നേതാക്കളായ സി ബി ദേവദർശനൻ, കെ കെ ഏലിയാസ്, ഷിജി ശിവജി എന്നിവരും പങ്കെടുത്തു.
വാദ്യമേളങ്ങളും കൊടികളുമായി പ്രവർത്തകർ അണിനിരന്നു. തിങ്കൾ രാവിലെ ഏഴുമുതൽ ആറുവരെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ടിടിഐയിലാണ് തെരഞ്ഞെടുപ്പ്.








0 comments