ad
Deshabhimani

വിപുലീകൃത ജില്ലാ കമ്മിറ്റി

കുടുംബസംഗമങ്ങൾ ഇന്ന്‌ സമാപിക്കും

Expanded District Committee

സിപിഐ എം തിരുവാങ്കുളം കുടുംബ സംഗമം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 27, 2026, 02:37 AM | 1 min read

തൃപ്പൂണിത്തുറ


തൃപ്പൂണിത്തുറയിൽ ചേരുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെയും റാലിയുടെയും ഭാഗമായുള്ള തൃപ്പൂണിത്തുറ ഏരിയയിലെ ലോക്കൽ കുടുംബ സംഗമങ്ങൾ ഞായറാഴ്‌ച സമാപിക്കും.


ഉദയംപേരൂർ നോർത്തിൽ കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്, ചോറ്റാനിക്കരയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ, ഇരുമ്പനത്ത് ജില്ല സെക്രട്ടറി എസ്‌ സതീഷ്, എരൂർ നോർത്തിൽ ജില്ല സെക്രട്ടറിയറ്റംഗം സി ബി ദേവദർശനൻ, ഉദയംപേരൂർ സൗത്തിൽ ജില്ല സെക്രട്ടറിയറ്റംഗം സി കെ പരീത്, മുളന്തുരുത്തിയിൽ ജില്ല സെക്രട്ടറിയറ്റംഗം കെ എസ്‌ അരുൺകുമാർ എന്നിവർ ഉദ്‌ഘാടനം ചെയ്യും.


തൃപ്പൂണിത്തുറ ഈസ്റ്റ്‌ ലോക്കൽ കുടുംബ സംഗമം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്‌ ഉദ്ഘാടനം ചെയ്തു. എൻ എം രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു, ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ, എസ് മധുസൂദനൻ, ഇ എസ് രാകേഷ് പൈ, കെ കെ മോഹനൻ, വി കെ ഡയ്സൻ, ജയ പരമേശ്വരൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച റയാൻ റെഡി ജോൺ, ഇസബല്ല, ഡോ. പാർവതി എസ് നായർ, എം അനുദേവ് എന്നിവരെ അനുമോദിച്ചു.


തിരുവാങ്കുളം ലോക്കൽ കുടുംബ സംഗമം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. മിനി അജിത് അധ്യക്ഷയായി. എം ആർ രാജേഷ്, എൻ പി ബോബി, കെ ഡി സാബു തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു.


m anilkumarസിപിഐ എം മരട് വെസ്റ്റ് കുടുംബസംഗമം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു


മരട് വെസ്റ്റ് ലോക്കൽ കുടുംബ സംഗമം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ വി കിരൺ രാജ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം എം സി സുരേന്ദ്രൻ, സി ആർ അജിത് കുമാർ, സി എ സൈനുദീൻ തുടങ്ങിയവർ സംസാരിച്ചു. എംബിബിഎസിന് പ്രവേശനം ലഭിച്ച കൃഷ്ണ ശ്രീജിത്തിനെ അനുമോദിച്ചു. സെപ്‌തംബർ 30, ഒക്ടോബർ ഒന്ന്‌ തീയതികളിലാണ്‌ വിപുലീകൃത ജില്ലാ കമ്മിറ്റി ചേരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home