ad
Deshabhimani

3 തൊഴിലാളികൾക്ക് പരിക്ക്

നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു

അപകടത്തിൽ തകർന്ന കെട്ടിടത്തിന്റെ മുകളിലത്തെ നില

അപകടത്തിൽ തകർന്ന കെട്ടിടത്തിന്റെ മുകളിലത്തെ നില

വെബ് ഡെസ്ക്

Published on Sep 27, 2026, 02:30 AM | 1 min read

കഴക്കൂട്ടം ​

പൗഡിക്കോണം നിർമാണത്തിലിരുന്ന ഇരുനില കെട്ടിടം തകർന്നുവീണ് മൂന്നുപേർക്ക് ഗുരുതര പരിക്ക്. അതിഥിത്തൊഴിലാളികളായ സുകേന്ദ് ലാൽ (42),അഭിജിത്ത് (22), നെയ്യാറ്റിൻകര സ്വദേശി സജി (36) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ശനി പകൽ ഒരുമണിയോടെയാണ് സംഭവം. പൗഡിക്കോണം തൊളിക്കോട് ലെയ്‌നിൽ പുതിയതായി നിർമിച്ചുകൊണ്ടിരുന്ന ഇരുനില കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണാണ് മൂന്നുപേർക്കും പരിക്കേറ്റത്. ഇവരെ നാട്ടുകാരും കൂടെയുള്ള തൊഴിലാളികളും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകാര്യം പൊലീസ് കോൺട്രാക്ടർ ഷംനാദിനെതിരെ കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home