ad
Deshabhimani

ലഹരിവിരുദ്ധ റാലിയും ഫ്ലാഷ് മോബും

ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരിവിരുദ്ധ ക്യാന്പയിൻ 
ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ ടി അജയൻ 
ഉദ്‌ഘാടനംചെയ്യുന്നു

ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരിവിരുദ്ധ ക്യാന്പയിൻ 
ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ ടി അജയൻ 
ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 27, 2026, 02:30 AM | 1 min read

അഞ്ചൽ

ഏരൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്‌എസും സ്‌ക‍ൗട്ട്‌ ആൻഡ്‌ ഗൈഡും ചേർന്ന്‌ ലഹരിവിരുദ്ധ ക്യാന്പയിൻ സംഘടിപ്പിച്ചു. ഏരൂർ ജങ്ഷനിൽ നടന്ന ക്യാമ്പയിൻ ജില്ലാ പഞ്ചായത്ത്‌ പൊതുമരാമത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ ടി അജയൻ ഉദ്‌ഘാടനംചെയ്‌തു. തുടർന്ന്‌ ലഹരിവിരുദ്ധ റാലി, പ്രതിഞ്ജ , ഫ്ലാഷ് മോബ്, നൃത്തശിൽപ്പം എന്നിവ സംഘടിപ്പിച്ചു. അസിസ്റ്റന്റ്‌ എക്സൈസ് ഓഫീസർ പി അജയകുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. പ്രിൻസിപ്പൽ ഡി വി ജയലക്ഷ്മി, വാർഡ് അംഗങ്ങളായ ശ്രീക്കുട്ടി സുനിൽ, അനിതാബിജു, പിടിഎ അംഗങ്ങളായ എം അജയൻ, അനിൽകുമാർ, റോവർ ലീഡർ ദിവ്യ എസ്, റെയ്ഞ്ചർ ലീഡർ രേഖ, സജീവ് നെടുമൺകാവ്, എൻഎസ് എസ് പ്രോഗ്രാം ഓഫീസർ ബി ഗോപകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home