അറബി വേദിയിലെ മൂവർ സംഘം

ഫാത്തിമ ഷമീന, ഫാത്തിമ ഷഹീറ, മുഹമ്മദ് ഷംസീർ
അറബി കലോത്സവത്തിൽ തിളങ്ങി സഹോദരങ്ങൾ. ഇരട്ടകളായ മുഹമ്മദ് ഷംസീർ, ഫാത്തിമ ഷഹീറ, ഇവരുടെ ചേച്ചി ഫാത്തിമ ഷമീന എന്നിവരാണ് കലോത്സവ താരങ്ങൾ. മാപ്പിളപ്പാട്ട്, അറബി പദ്യം, അറബി ഗാനം, അറബി സംഘഗാനം, ഉറുദു സംഘഗാനം, മോണോ ആക്ട് എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങളിലാണ് മത്സരിക്കുന്നത്. മാപ്പിളപ്പാട്ടിൽ മുഹമ്മദ് ഷംസീർ എ ഗ്രേഡും നേടി. മുഹമ്മദ് ഷംസീറും ഫാത്തിമ ഷഹീറയും അമ്പലത്തറ ഗവ. യുപിഎസിലെ വിദ്യാർഥികളാണ്. ഫാത്തിമ ഷമീന പഠിക്കുന്നത് വള്ളക്കടവ് പിഎച്ച് എംകെഎം വിഎച്ച്എസ്എസിലും. മത്സ്യവിൽപ്പനക്കാരനായ ഷാജഹാന്റെയും റസീനയുടെയും മക്കളാണ്. ഫാത്തിമ ഷമീന അറബിക് പദ്യം ചൊല്ലലിനും അറബി ഗാനത്തിനും ഒന്നാം സ്ഥാനം നേടി









0 comments