Deshabhimani

ജില്ലയിൽ പണിമുടക്ക്‌ പൂർണം

കേന്ദ്രത്തിന്റെ ഗ്യാസ്‌ കൊള്ളയ്ക്കെതിരെ വ്യാപക പ്രതിഷേധം

കെഎച്ച്‌ആർഎയുടെ നേതൃത്വത്തിൽ ജനറൽ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ മാർച്ച് സംസ്ഥാന രക്ഷാധികാരി ജി സുധീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കെഎച്ച്‌ആർഎയുടെ നേതൃത്വത്തിൽ ജനറൽ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ മാർച്ച് സംസ്ഥാന രക്ഷാധികാരി ജി സുധീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 07, 2026, 12:21 AM | 1 min read

തിരുവനന്തപുരം

വാണിജ്യാവശ്യ പാചകവാതകത്തിന്‌ കേന്ദ്രം അന്യായമായി വിലവർധിപ്പിച്ചതിൽ പ്രതിഷേധിച്ച്‌ ഹോട്ടലുകളും ബേക്കറികളും റസ്റ്റോറന്റുകളും 24 മണിക്കൂർ അടച്ചിട്ട്‌ വ്യാപാരികളുടെ പ്രതിഷേധം. ജില്ലയിൽ ഗ്രാമ–നഗര വ്യത്യാസമില്ലാതെ ഭക്ഷണശാലകൾ അടഞ്ഞുകിടന്നു. നഗരപ്രദേശങ്ങളില്‍ ജനത്തെ കൂടുതലായി ബാധിച്ചു. ഓൺലൈൻ ഭക്ഷണ വിതരണവും സ്‌തംഭിച്ചു. തിരുവനന്തപുരം നഗരത്തിലെത്തിയ ദീർഘദൂര യാത്രക്കാർ ഭക്ഷണം കിട്ടാതെ വലഞ്ഞു. ജോലിക്കെത്തിയവരും കോച്ചിങ്‌ സെന്ററുകളിലെ വിദ്യാർഥികളും ബുദ്ധിമുട്ടിലായി. ജയിൽ വകുപ്പിന്റെ ‘ഫ്രീഡം കിച്ചൺ’ ക‍ൗണ്ടറുകളിൽ വലിയ തിരക്ക്‌ അനുഭവപ്പെട്ടു. അട്ടക്കുളങ്ങര, പൂജപ്പുര ക‍ൗണ്ടറുകളിൽ ഉച്ചയോടെ ഭക്ഷണത്തിനായി നീണ്ട നിരയായിരുന്നു. ഗ്യാസ്‌ വില വർധന പിൻവലിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിക്കാൻ നിർബന്ധിതരാകുമെന്ന മുന്നറിയിപ്പും വ്യാപാരികൾ നൽകി. വാണിജ്യ സിലിണ്ടറിന് 3000 കടന്നതോടെ വലിയ ബാധ്യതയുണ്ടാകുന്നുണ്ടെന്ന്‌ വ്യാപാരികൾ പറഞ്ഞു. ഹോട്ടൽ ആൻഡ്‌ റെസ്‌റ്റോറന്റ്‌സ്‌ അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി, ഹോട്ടൽ ആൻഡ്‌ ബേക്കേഴ്‌സ്‌ സമിതി തുടങ്ങിയ സംഘടനകൾ പണിമുടക്കിൽ പങ്കെടുത്തു. കെഎച്ച്‌ആർഎയുടെ നേതൃത്വത്തിൽ ജനറൽ പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ മാർച്ച് സംസ്ഥാന രക്ഷാധികാരി ജി സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി മധുസൂദനൻ നായർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി വിജയകുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി വൈ വിജയൻ, എകെഎ സംസ്ഥാന സമിതി അംഗം വി എസ് മാത്യു, കെഎച്ച്‌ആർഎ സംസ്ഥാന വൈസ് പ്രസിഡന്റ് വി വീരഭദ്രൻ, സംസ്ഥാന സെക്രട്ടറി പി എസ് സജീവ്കുമാർ, ജില്ലാ വർക്കിങ്‌ പ്രസിഡന്റ് എ രാധാകൃഷ്ണൻ, മുഹമ്മദ് നിസ്സാം, ജെ ഷാഫി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home