ad
Deshabhimani

കണ്ണാശുപത്രിക്ക് മുന്നിലെ 
സിഗ്നൽലൈറ്റ് തെളിഞ്ഞു

കണ്ണാശുപത്രി

കണ്ണാശുപത്രി

വെബ് ഡെസ്ക്

Published on Jun 07, 2026, 03:14 AM | 1 min read

പാളയം ​

സർക്കാർ കണ്ണാശുപത്രിക്ക് മുന്നിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ മാസങ്ങൾക്കുശേഷം പ്രവർത്തന സജ്ജമായി. സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതുമൂലം രോഗികളും കാൽനടയാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട്‌ ചൂണ്ടിക്കാട്ടി ദേശാഭിമാനിയിൽ വാർത്ത വന്നതിന് പിന്നാലെയാണ് അധികൃതർ ഇടപെട്ടത്. പ്രധാന റോഡിന്റെ വശങ്ങളിലാണ് കണ്ണാശുപത്രി കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. കാഴ്ചപരിമിതിയുള്ളവരും പ്രായമായവരും അടക്കം നൂറുകണക്കിന് രോഗികളാണ് നിത്യേന റോഡ് മുറിച്ചുകടക്കുന്നത്. വാഹനങ്ങളുടെ തിരക്കുകാരണം റോഡ് മുറിച്ചുകടക്കൽ ഇവർക്ക്‌ വെല്ലുവിളിയായിരുന്നു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത്‌ പുതിയ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച്‌ എല്ലാ സജ്ജീകരണവും പൂർത്തിയാക്കിയിരുന്നെങ്കിലും പ്രവർത്തിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. തുടർന്ന്‌ കൗൺസിലർ വഞ്ചിയൂർ പി ബാബു വിഷയം ഉന്നയിച്ച്‌ രംഗത്തെത്തുകയും വാർത്തയാവുകയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home