ad
Deshabhimani

ഇഎസ്ഐ ആശുപത്രിയില്‍ വന്‍ തീപിടിത്തം

fire

ഫോർട്ട്‌ കൊച്ചി ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീപിടിത്തം

വെബ് ഡെസ്ക്

Published on Jun 07, 2026, 03:45 AM | 1 min read

മട്ടാഞ്ചേരി


ഫോര്‍ട്ട്കൊച്ചി ഇഎസ്ഐ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ശനി രാത്രി പത്തോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയുടെ ടെറസിൽനിന്ന് മരുന്നുകള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ റൂമിലേക്ക് തീപടരുകയായിരുന്നു. ഇത് മറ്റ് ഭാഗങ്ങളിലേക്കും പടർന്നു .


അഗ്നിരക്ഷാ സേനയുടെ അഞ്ച് യൂണിറ്റും നേവിയുടെ രണ്ട് യൂണിറ്റും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫോര്‍ട്ട്കൊച്ചി പൊലിസും സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളിലേക്ക് തീപടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home