ad
Deshabhimani

കൈവെള്ളയിൽ വിരിയുന്ന ജീവിതത്തണൽ

ശ്രീരാജ് കുടനിർമാണത്തിൽ

ശ്രീരാജ് കുടനിർമാണത്തിൽ

avatar
ഗിരീഷ് എസ് വെഞ്ഞാറമൂട്

Published on May 11, 2026, 12:00 AM | 1 min read

വെഞ്ഞാറമൂട്

കരവിരുതിൽ ഒരുങ്ങുന്ന ഓരോ കുടയും ശ്രീരാജിന്‌ ജീവിതപ്രയാസങ്ങൾക്കുനേരേ തിരിച്ചുപിടിക്കാനുള്ള തണലാണ്‌. 19 വർഷം നീണ്ട ചക്രക്കസേരയിലെ ജീവിതം ശ്രീരാജ് മുന്നോട്ട്‌ കൊണ്ടുപോയത്‌ കുട നിർമാണത്തിലാണ്‌. എസി ടെക്നീഷ്യനായിരുന്ന ശ്രീരാജിന് 2007 ഏപ്രിലിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ടാണ്‌ നട്ടെല്ലിന് പരിക്കേറ്റത്. ദീർഘനാൾ ചികിത്സ നടത്തിയെങ്കിലും അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു. വെഞ്ഞാറമൂട് മണിക്കൽപള്ളി പ്ലാവോട് പുത്തൻവീട്ടിൽ ശ്രീരാജ്‌ അമ്മ രാധമ്മയ്ക്കൊപ്പം കാവറ ക്ഷേത്രത്തിന് സമീപം വാടകയ്ക്കാണിപ്പോൾ താമസം. കൂലിപ്പണിക്കാരായ സഹോദരങ്ങൾക്ക് സഹായിക്കുന്നതിൽ പരിമിതിയുണ്ട്. ചികിത്സയ്ക്കുള്ള പണമെങ്കിലും കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുട നിർമാണം തുടങ്ങിയത്‌. വിവിധ നിറത്തിലുള്ള ത്രീ ഫോൾഡ് ഉൾപ്പെടെ എല്ലാ കുടകളും നിർമിക്കും. പേപ്പർ വിത്ത് പേനകൾ, നോട്ട്പാഡ്‌ എന്നിവയുടെ നിർമാണവും ഇതിനൊപ്പമുണ്ട്‌. ഗുണമേന്മയുള്ള കുടകളാണെങ്കിലും വലിയ ബ്രാൻഡ്‌ അല്ലാത്തതിനാൽ കടകളിൽ വിൽക്കാൻ വ്യാപാരികൾ തയ്യാറാകുന്നില്ല. സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങൾ വഴി നൽകുന്ന പ്രചാരണമാണ്‌ ആകെയുള്ള ആ
ശ്വാസം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home