സെയിൽസ് പ്രൊമോഷൻ ജീവനക്കാരുടെ അവകാശങ്ങൾ ഉറപ്പാക്കണം

കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ ലേബർ കമീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
സെയിൽസ് പ്രൊമോഷൻ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ (സിഐടിയു) ലേബർ കമീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ആശുപത്രികളിൽ തൊഴിലെടുക്കാനുള്ള അവകാശം ഉറപ്പാക്കുക, സ്റ്റാറ്റ്യൂട്ടറി വർക്കിങ് റൂൾസ് രൂപീകരിക്കുക, സെയിൽസ് പ്രൊമോഷൻ ജോലിയിൽനിന്ന് ഫിക്സഡ് ടേം എംപ്ലോയ്മെന്റ് ഒഴിവാക്കുക, സെയിൽസ് സമ്മർദംമൂലം ആത്മഹത്യചെയ്ത ആബട്ട് കമ്പനിയിലെ ബി മിഥുന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കെഎംഎസ്ആർഎ ജില്ലാ പ്രസിഡന്റ് ഹേമേഷ് ഗോപൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എ വി പ്രദീപ് കുമാർ, എം സുന്ദരം, എസ് ധന്യ, പി എസ് പ്രജു, എസ് ആർ അരുൺ, പി കൃഷ്ണാനന്ദ് എന്നിവർ സംസാരിച്ചു.










0 comments