ad
Deshabhimani

വെറും ഓർമകളല്ല, കുറിച്ചിട്ടത്‌ ചരിത്രം

a

സ്വാതന്ത്ര്യസമരകാല വിവരങ്ങൾ ഉൾപ്പെട്ട 
പറവത്ത് മുഹമ്മദിന്റെ എഴുത്തുകൾ

avatar
പി പ്രശാന്ത് കുമാർ

Published on Aug 15, 2026, 12:47 AM | 1 min read

തേഞ്ഞിപ്പലം

"രാജ്യം സ്വാതന്ത്ര്യം നേടിയ അതേ വർഷം ആഗസ്ത് രണ്ടാം തീയതിയാണ് അങ്ങാടിപ്പുറത്തെ മാലാപറമ്പിൽ നാലുപേർ വെട്ടേറ്റു മരിച്ചത്‌'. മലപ്പുറം വടക്കേമണ്ണയിലെ പറവത്ത് മുഹമ്മദ് എഴുതിയ പുരാരേഖകളിലെ കുറിപ്പാണിത്‌. കുടുംബ വിവരത്തോടൊപ്പം സ്വാതന്ത്ര്യ സമരത്തിന്റെയും പ്രധാന സംഭവങ്ങളുടെയും അമൂല്യ വിവരങ്ങളടങ്ങിയതാണ് പറവത്ത് മുഹമ്മദിന്റെ കുറിപ്പുകൾ. രാജ്യം സ്വാതന്ത്ര്യം നേടിയത്‌ ജീവിതത്തിലെ ഏറ്റവും ധന്യമായ സംഭവമായാണ് മുഹമ്മദ് രേഖപ്പെടുത്തിയിരിക്കുന്നത്. 1985ൽ എഴുപത്തി മൂന്നാം വയസിലാണ് പറവത്ത് മുഹമ്മദ് നിര്യാതനാവുന്നത്. ഇളയമകൻ പറവത്ത് അബ്ദുൾ ഖാദറാണ് ഈ വിലപ്പെട്ട രേഖകൾ സൂക്ഷിക്കുന്നത്. കൃഷിയും കച്ചവടവുമായി ജീവിച്ചിരുന്ന പറവത്ത് മുഹമ്മദ് മൂന്നുതവണ ഹജ്ജിനുപോയതിന്റെ രേഖകളും നഷ്‌ടമാകാതെ സൂക്ഷിച്ചിട്ടുണ്ട്‌. മുഹമ്മദിന്റെ സഹോദരൻ പറവത്ത് അബു 1954 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിലേക്ക് കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ വിലപ്പെട്ട വിവരങ്ങൾ ഇപ്പോഴും പല കുടുംബങ്ങളിലും സൂക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് ഈ രേഖകളെന്ന് കലിക്കറ്റ് സർവകലാശാലാ ചരിത്ര വിഭാഗം പ്രൊഫസർ ഡോ. പി ശിവദാസൻ പറഞ്ഞു. പ്രാദേശിക ചരിത്രകാരനായ ഷാഹിദ് കൊന്നോല നൽകിയ വിവരത്തെ തുടർന്ന് ഡോ. പി ശിവദാസനും സൗദ് ഇസ്മയിലും മലപ്പുറത്തെത്തി രേഖകൾ പരിശോധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home