ad
Deshabhimani

print edition ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം 
19 മുതൽ തൃശൂരിൽ

DYFI State Conference
avatar
സ്വന്തം ലേഖകൻ

Published on Aug 15, 2026, 01:27 AM | 1 min read

തിരുവനന്തപുരം: ഡിവൈഎഫ്ഐ 16ാമത് സംസ്ഥാന സമ്മേളനം 19 മുതൽ 22വരെ തൃശൂരിൽ ചേരും. തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്‌പൻ നഗറിൽ 20ന് രാവിലെ 10ന്‌ നടൻ പ്രകാശ്‌ രാജ്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്യും.


എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് സംസാരിക്കും. 22ന്‌ വൈകിട്ട്‌ നാലിന്‌ പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയനും 21ന് വൈകിട്ട്‌ അഞ്ചിന്‌ രക്തസാക്ഷി കുടുംബസംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഉദ്ഘാടനംചെയ്യും. 51,93,881 അംഗങ്ങളെ പ്രതിനിധീകരിച്ച് 590 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.


പതാകജാഥ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകത്തിൽനിന്ന്‌ ഞായറാഴ്ച സംസ്ഥാന ട്രഷറർ എസ്‌ ആർ അരുൺബാബുവിന്റെയും കൊടിമരജാഥ തിരുവനന്തപുരം ഹഖ് മുഹമ്മദ്–മിഥ്‌ലാജ് സ്മാരകത്തിൽനിന്ന്‌ തിങ്കളാഴ്ച കേന്ദ്രകമ്മിറ്റി അംഗം ചിന്താ ജെറോമിന്റെയും നേതൃത്വത്തിൽ പുറപ്പെടും. ദീപശിഖ കൊടുങ്ങല്ലൂർ കെ യു ബിജു രക്തസാക്ഷി സ്മാരകത്തിൽനിന്ന്‌ കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷിന്റെ നേതൃത്വത്തിൽ എത്തിക്കും. പതാകജാഥ ഡിവൈഎഫ്‌ഐ പ്രഥമ പ്രസിഡന്റ്‌ ഇ പി ജയരാജനും ദീപശിഖാജാഥ മുൻ പ്രസിഡന്റ്‌ കെ എൻ ബാലഗോപാലും കൊടിമരജാഥ മുൻ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസും ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home