ad
Deshabhimani

മെഡിക്കൽ കോളേജ് ലാബിലെ 
പരിശോധന ഫീസ് മരവിപ്പിച്ചു

മെഡിക്കൽ കോളേജ് പാത്തോളജി ലാബിലെ പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ സൂപ്രണ്ട് ഓഫീസ് ഉപരോധിക്കുന്നു

മെഡിക്കൽ കോളേജ് പാത്തോളജി ലാബിലെ പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ സൂപ്രണ്ട് ഓഫീസ് ഉപരോധിക്കുന്നു

വെബ് ഡെസ്ക്

Published on Aug 15, 2026, 02:22 AM | 1 min read

കോഴിക്കോട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പത്തോളജി ലാബിലെ പരിശോധനകൾക്ക് ഏർപ്പെടുത്തിയ ഫീസ് മരവിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സൂപ്രണ്ട് ഓഫീസ് ഉപരോധത്തെ തുടർന്നാണ് തീരുമാനം. മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ആദ്യമായാണ് പത്തോളജി ലാബിലെ പരിശോധനകൾക്ക് ഫീസ്‌ ഇ‍ൗടാക്കാൻ തീരുമാനിച്ചിരുന്നത്‌. ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ്‌ -ഫീസ്‌ വർധന മരവിപ്പിച്ചത്‌. പകൽ 12ന്‌ തുടങ്ങിയ ഡിവൈഎഫ്‌ഐ ഉപരോധം മൂന്ന്‌ മണിക്കൂറുകളോളം നീണ്ടു. ആശുപത്രി സൂപ്രണ്ടും പ്രിൻസിപ്പലും ചുമതലപ്പെടുത്തിയതുപ്രകാരം ലേ സെക്രട്ടറിയുമായി മുഹമ്മദ്‌ റിയാസും ഡിവൈഎഫ്‌ഐ ജില്ലാ ഭാരാവഹികളും നടത്തിയ ചർച്ചയിൽ ഉത്തരവ് മരവിപ്പിക്കുമെന്ന ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. ഇത് ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച സായാഹ്ന ധർണയും നടത്തിയിരുന്നു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ അരുൺ, പ്രസിഡന്റ്‌ ദിപു പ്രേംനാഥ്, ട്രഷറർ കെ എം നിനു, ജോയിന്റ്‌ സെക്രട്ടറി എം കെ നികേഷ്, വൈസ് പ്രസിഡന്റുമാരായ എം എം ജിജേഷ്, ഫഹദ് ഖാൻ, എൽ യു അഭിത്‌ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home