അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു

അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു
കോതമംഗലം
അർജുൻ ആയങ്കിയെ കോതമംഗലം മജിസ്ട്രേട്ടിനുമുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൂരിൽനിന്നെത്തിച്ച ഇയാളെ വെള്ളി രാത്രി ഏഴരയോടെയാണ് എത്തിച്ചത്. കോതമംഗലത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് മൂവാറ്റുപുഴ ഡിവൈഎസ്‌പി കെ ആർ മനോജ് പറഞ്ഞു.
കോതമംഗലം ഇൻസ്പെക്ടർ കെ ആർ പ്രശാന്ത് കുമാറിനെയും ഊന്നുകൽ ഇൻസ്പെക്ടർ ബി എസ് ആദർശിനെയും സമൂഹമാധ്യമംവഴി ഭീഷണിപ്പെടുത്തിയതിനും വെല്ലുവിളിച്ച് സന്ദേശം അയച്ചതിനുമുള്ള കേസുകളിലാണ് അന്വേഷണം. രണ്ടുകേസിലും കുട്ടമ്പുഴ ഇൻസ്പെക്ടർ എ ഷൈൻകുമാറിനാണ് അന്വേഷണച്ചുമതല. കോതമംഗലത്ത് രണ്ടും ഊന്നുകല്ലിൽ ഒരു കേസും അർജുൻ ആയങ്കിക്കെതിരെയുണ്ട്.










0 comments