ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ചു

വി സി അഭിലാഷിനെ മർദിച്ചതിനെതിരെ കെസിഇയു ആലങ്ങാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ ബി ജയപ്രകാശ് ഉദ്‌ഘാടനം ചെയ്യുന്നു
കരുമാല്ലൂർ
കരുമാല്ലൂർ സഹകരണ ബാങ്ക് ജീവനക്കാരനും കെസിഇയു ആലങ്ങാട് ഏരിയ സെക്രട്ടറിയുമായ വി സി അഭിലാഷിന് ബാങ്കിനകത്ത് മർദനമേറ്റ സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കെസിഇയു ആലങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും ബാങ്കിനുമുന്നിൽ യോഗവും സംഘടിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കെ ബി ജയപ്രകാശ് ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ എസ് ഷിയാസ് അധ്യക്ഷനായി. പ്രതിയായ പുതുക്കാട് ഇക്കോരൻപറമ്പ് സനീഷിനെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. സിപിഐ എം കളമശേരി ഏരിയ കമ്മിറ്റി അംഗം ടി പി ഷാജി, ബാങ്ക് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, പി പി ജീസൻ എന്നിവർ സംസാരിച്ചു.









0 comments