ജനപ്രതിനിധിസംഗമം നടത്തി

എ പി കുര്യന്‍ അനുസ്മരണത്തിന്റെ ഭാഗമായി അങ്കമാലി കുടുംബശ്രീ കഫേയിൽ നടന്ന ജനപ്രതിനിധിസംഗമം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
എ പി കുര്യന്റെ 25–ാം അനുസ്മരണ വാർഷികത്തിന്റെ ഭാഗമായി അങ്കമാലി ഏരിയയിലെ സിപിഐ എം ജനപ്രതിനിധികളുടെ സംഗമം നടത്തി. മുൻകാല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർമാൻമാർ അടക്കം 27 പേരെ ആദരിച്ചു.
അങ്കമാലി കുടുബശ്രീ കഫേയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ സംഗമം ഉദ്ഘാടനം ചെയ്തു. അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് റെജി വർഗീസ് അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ തുളസി, കെ കെ ഷിബു, ഏരിയ സെക്രട്ടറി കെ പി റെജീഷ്, എം ടി വർഗീസ്, ഗ്രെയ്സി ദേവസി, സജി വർഗീസ്, ടി പി വേലായുധൻ എന്നിവർ സംസാരിച്ചു. 15 മുതൽ 19 വരെ എ പി സ്മരണയിൽ കനിവ് പാലിയേറ്റീവ്, ജീവകാരുണ്യപ്രവർത്തനങ്ങളും, കിടപ്പുരോഗീ സന്ദർശനവും പത്ത് ലോക്കൽ കമ്മിറ്റികളിലും നടക്കും.










0 comments