ad
Deshabhimani

നഴ്‌സിങ്‌ വിദ്യാർഥിയുടെ മരണം

പ്രതിഷേധിച്ച വിദ്യാർഥികളെ അറസ്റ്റ്‌ ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 18, 2026, 12:00 AM | 1 min read

വെള്ളറട/മാർത്താണ്ഡം

കന്യാകുമാരി മാർത്താണ്ഡം കരുങ്കലിൽ നഴ്‌സിങ്‌ വിദ്യാർഥിനി അൻസിജയുടെ മരണത്തിൽ നീതി ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട് കോളേജിനുമുന്നിൽ വിദ്യാർഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു. അൻസിജയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും അടിയന്തരനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മാനേജ്‌മെന്റിന്റെ പീഡനവും അനാസ്ഥയുമാണ് വിദ്യാർഥിയുടെ മരണത്തിന് ഇടയാക്കിയതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. കോളേജ് ഗേറ്റ്‌ ഉപരോധിച്ച വിദ്യാർഥികളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസിന്റെ ജനാധിപത്യവിരുദ്ധനടപടിയെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയായി. രക്ഷിതാക്കളും വിദ്യാർഥികളും കോളേജ് മാനേജ്‌മെന്റുമായി തർക്കമുണ്ടായി. സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരാനാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും തീരുമാനം. പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home