ad
Deshabhimani

ഓട്ടോ ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍

സമര പ്രചാരണ വാഹനജാഥ സമാപിച്ചു

ഓട്ടോ ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ സമര പ്രചാരണ 
വാഹനജാഥ പേട്ടയില്‍ സ്റ്റേറ്റ്‌ ലൈറ്റ്‌ മോട്ടേഴ്‌സ്‌ വർക്കേഴ്‌സ്‌ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

ഓട്ടോ ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ സമര പ്രചാരണ 
വാഹനജാഥ പേട്ടയില്‍ സ്റ്റേറ്റ്‌ ലൈറ്റ്‌ മോട്ടേഴ്‌സ്‌ വർക്കേഴ്‌സ്‌ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 17, 2026, 02:35 AM | 1 min read

തിരുവനന്തപുരം ​

സെക്രട്ടറിയറ്റ് മാര്‍ച്ചിന്‌ മുന്നോടിയായി നടന്ന ഓട്ടോ ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന്‍ സമരപ്രചാരണ വാഹനജാഥ പര്യടനം സമാപിച്ചു. രാവിലെ പേട്ടയില്‍ സ്റ്റേറ്റ്‌ ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്‌തു. വഞ്ചിയൂര്‍, പേരൂര്‍ക്കട, കഴക്കൂട്ടം, മംഗലപുരം, വര്‍ക്കല, ആറ്റിങ്ങല്‍, കിളിമാനൂര്‍, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ പര്യടനം നടത്തി വട്ടപ്പാറയിൽ സമാപിച്ചു. സമാപന യോഗം കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. വി ശാന്തകുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ സുഭാഷ്, സുദര്‍ശനന്‍, വിശ്വകുമാര്‍ എന്നിവര്‍ വിവിധ സ്വീകരണ സ്ഥലങ്ങളില്‍ സംസാരിച്ചു. ​ജില്ലാ ജനറല്‍ സെക്രട്ടറി കെ ജയമോഹനന്‍ ക്യാപ്റ്റനായ ജാഥയിൽ പ്രസിഡന്റ് പി രാജേന്ദ്രകുമാര്‍ വൈസ് ക്യാപ്‌റ്റനും സെക്രട്ടറി നാലാഞ്ചിറ ഹരി മാനേജരും ശ്രീകുമാര്‍ എന്‍ ബാബു, വേങ്കോട് മധു, എ സൂസി, എ സുരേന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായിരുന്നു. ഇന്ധന വിലവര്‍ധന പിന്‍വലിക്കുക, ഓട്ടോ ടാക്സി നിരക്ക് പരിഷ്കരിക്കുക, തൊഴിലാളിദ്രോഹ ലേബര്‍ കോഡുകള്‍ ഉപേക്ഷിക്കുക, മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യം നല്‍കുക, വിലക്കയറ്റം തടയാന്‍ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ 24നാണ്‌ സെക്രട്ടറിയറ്റ്‌ മാർച്ച്‌. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home