ആംഡ് വുമൺ പൊലീസ് ബറ്റാലിയൻ മുന്നില്‍
പൊലീസ് കായികമേളയ്‌ക്ക് തുടക്കമായി

5000 മീറ്റർ വനിതാ വിഭാഗത്തിൽ സ്വർണം നേടിയ എൻ എം ശ്വേത
തിരുവനന്തപുരം
സംസ്ഥാന പൊലീസ് സംസ്ഥാന അത്‌ലറ്റിക്, കായിക മേളയ്‌ക്ക് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തുടക്കമായി. മന്ത്രി രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്‌തു. ‘യസ് ടു സ്പോര്‍ട്സ്, നോ ടു ഡ്രഗ്സ്' എന്ന സന്ദേശമുയർത്തിയാണ് കായികമേള. ആദ്യദിനം 16 ഇനങ്ങളിലായിരുന്നു മത്സരം. ആംഡ് വുമൺ പൊലീസ് ബറ്റാലിയൻ 42 പോയിന്റുമായി മുന്നിലാണ്. ഇന്ത്യ റിസർവ്ഡ് ബറ്റാലിയൻ 40 പോയിന്റുമായി പിന്നിലുണ്ട്. കാസര്‍കോട്ടുനിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്ന ദീപശിഖ മന്ത്രി ഏറ്റുവാങ്ങി. തുടർന്ന് 41 യൂണിറ്റുകളുടെ മാര്‍ച്ച് പാസ്റ്റോടെയാണ് മേളയ്ക്ക് തുടക്കമായത്. പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖര്‍, വിജിലന്‍സ് ഡയറക്ടർ മനോജ് എബ്രഹാം, ആംഡ് പൊലീസ് ബറ്റാലിയന്‍ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്റലിജന്‍സ് എഡിജിപി ദിനേന്ദ്ര കശ്യപ്, ക്രമസമാധാന വിഭാഗം എഡിജിപി പി വിജയന്‍, ഐജിമാരായ ഹര്‍ഷിത അട്ടലൂരി, എസ് അജിത ബീഗം തുടങ്ങിയവർ സംസാരിച്ചു. കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ചു. പൊലീസ് ബാന്‍ഡ്, നിര്‍മലാ ഭവന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ ബാന്‍ഡ് പ്രകടനവുമുണ്ടായിരുന്നു. ചന്ദ്രശേഖരൻനായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കായികമേള. 10ന് സമാപിക്കും.










0 comments