ad
Deshabhimani

സ്‌കൂൾ പരിസരം 
ശുചീകരിക്കണമെന്ന്‌ രക്ഷിതാക്കൾ

school

മംഗലം ഗവ. എൽപി സ്‌കൂൾ പരിസരം കാടുപിടിച്ച നിലയിൽ

വെബ് ഡെസ്ക്

Published on Sep 09, 2026, 12:25 AM | 1 min read

ഹരിപ്പാട്

വൃത്തിഹീനമായ മംഗലം ഗവ. എൽപിഎസ്‌ പരിസരം ശുചീകരിക്കാത്തതിനെതിരെ രക്ഷിതാക്കൾ. സ്‌കൂൾ തുറക്കുന്നതിന്‌ മുമ്പ് പേരിനുമാത്രമാണ്‌ ശുചീകരണം നടത്തിയതെന്ന ആരോപണവുമുണ്ട്‌. ചുറ്റും വള്ളിപ്പടർപ്പുകൾ പടർന്നതോടെ ഇഴജന്തുക്കളുടെ സുരക്ഷിത ഇടമായി മതിലിന്റെയുൾപ്പെടെ പരിസരം മാറിയിട്ടുണ്ട്‌. കുരുന്നുകൾ സ്ഥിരം സഞ്ചരിക്കുന്ന പാതയിലെ മാലിന്യങ്ങൾ നീക്കാൻ അടിയന്തരനടപടി വേണമെന്ന്‌ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home