റോഡ് ഉദ്ഘാടനംചെയ്‌തു

പാലൂത്തറ വിഐപി കോളനിയില്‍ പുനർനിർമിച്ച റോഡ് എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ചുനക്കര പഞ്ചായത്ത് ഒമ്പതാം വാർഡിലെ പാലൂത്തറ വിഐപി കോളനിയില്‍ പുനർനിർമിച്ച റോഡ് എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്‌തു. എംഎൽഎ ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ പുനർനിർമാണം നടത്തിയത്. ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭന, റവ. ജോയിക്കുട്ടി ഡാനിയൽ, റോയി ചെറിയാൻ, ടി എം വർഗീസ്, ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.










0 comments