print edition ‘ക്ലീൻ’ ശബരിമലയിൽ കല്ലുകടി

തിരുവനന്തപുരം: ശബരിമലയിലെ മാലിന്യം നീക്കംചെയ്യുന്നതിൽ കല്ലുകടി. മുൻധാരണ പ്രകാരം ക്ലീൻ കേരള കമ്പനി ഞായറാഴ്‌ച പമ്പയിലെയും സന്നിധാനത്തെയും മാലിന്യം നീക്കാൻ തുടങ്ങിയെങ്കിലും ഭിന്നാഭിപ്രായത്തെത്തുടർന്ന് തൊട്ടടുത്ത ദിവസം നിർത്തി.
മുഴുവൻ മാലിന്യവും തരംതിരിച്ച് നീക്കുന്ന പദ്ധതിയിൽ ഒരുവർഷമായി നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ധാരണയിലെത്തിയിരുന്നു. ഇതുപ്രകാരം മാലിന്യം തരംതിരിച്ച് ആദ്യലോഡ, തയ്യാറായി. അജൈവ മാലിന്യശേഖരണം തിങ്കൾ പകൽ മൂന്നിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഒൗദ്യോഗിക ഉദ്‌ഘാടനം ചെയ്യുമെന്നും നിശ്‌ചയിച്ചിരുന്നു.
എന്നാൽ, ചടങ്ങ് നടന്നില്ല. ഉദ്യോഗസ്ഥരിൽ ചിലർ എതിർപ്പ് ഉന്നയിച്ചതോടെ അജൈവമാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിൽനിന്ന് ക്ലീൻ കേരളയെ ഒഴിവാക്കി. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, സന്നിധാനത്തെ പ്ലാസ്റ്റിക് മാലിന്യംമാത്രം ചാക്കിലാക്കി പമ്പയിൽ എത്തിച്ചുനൽകുമെന്നാണ് നിലവിൽ തീരുമാനം.
സന്നിധാനത്തും പമ്പയിലും വിവിധ ഭാഗങ്ങളിൽ കൂട്ടിയിട്ട ചവറുർ, പ്ലാസ്‌റ്റിക് ബോട്ടിൽ, ചില്ല്, ആക്രി, നിർമാണ അവശിഷ്‌ടം തുടങ്ങിയവ തരംതിരിച്ച് നീക്കാനായിരുന്നു പദ്ധതി. പുനരുപയോഗ യോഗ്യമായവയ്‌ക്ക് നിശ്‌ചിത തുക ദേവസ്വം ബോർഡിന് നൽകുകയും ശേഷിക്കുന്നവ സംസ്‌കരിക്കാൻ ചെലവ് ഇൗടാക്കാനുമായിരുന്നു ധാരണ.
എന്നാൽ, ധാരണപത്രത്തിൽ ഒപ്പിട്ടിരുന്നില്ല. എന്നാൽ, ശബരലമല തീർഥാടനകാലം ആരംഭിക്കാറായതിനാൽ ജോലി തുടങ്ങാൻ നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് ക്ലീൻ കേരളയുടെ പതിനഞ്ചോളം ജീവനക്കാരും വാഹനവും ഇവിടെ എത്തിയിരുന്നു.










0 comments