ad
Deshabhimani

സൗജന്യ മെഡിക്കൽ ഇൻഷുറൻസ് 
അനുവദിക്കണം

ജനറൽ വർക്കേഴ്‌സ് യൂണിയൻ കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം കെ ജി സുഖ്ദേവ് ഉദ്ഘാടനം ചെയ്യുന്നു

ജനറൽ വർക്കേഴ്‌സ് യൂണിയൻ കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം കെ ജി സുഖ്ദേവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 09, 2026, 12:55 AM | 1 min read


കൊടുങ്ങല്ലൂർ

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ ഇൻഷുറൻസ് അനുവദിക്കണമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിയൻ ജില്ലാ ട്രഷറർ കെ ജി സുഖ്ദേവ് ഉദ്ഘാടനം ചെയ്തു. കെ എ വർഗീസ് അധ്യക്ഷനായി. യൂണിയൻ ജില്ലാ സെക്രട്ടറി എ എസ് സിദ്ധാർഥൻ, ഇ ജി സുരേന്ദ്രൻ, എം ജി കിരൺ, പി എ സുധീർ, കെ വി പ്രസാദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ എ വർഗീസ് (പ്രസിഡന്റ്‌), പി എ സുധീർ (സെക്രട്ടറി), കെ വി പ്രസാദ് (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home