ad
Deshabhimani

ഫിറ്റ്‌നസ്‌ നൽകാതെ ക്രൂരത

പ്രതിഷേധിച്ച്‌ ഓട്ടോ – ടാക്‌സി 
തൊഴിലാളികൾ

ഓട്ടോ – ടാക്സി – ടെമ്പോ ഡൈവേഴ്‌സ് യൂണിയൻ ആർടി ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ ബാബു ഉദ്‌ഘാടനം ചെയ്യുന്നു

ഓട്ടോ – ടാക്സി – ടെമ്പോ ഡൈവേഴ്‌സ് യൂണിയൻ ആർടി ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ ബാബു ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 09, 2026, 01:00 AM | 1 min read

പാലക്കാട്‌

ഓട്ടോറിക്ഷയ്‌ക്ക്‌ ഫിറ്റ്‌നസ്‌ നൽകാതെ കോഴിക്കോട്‌ കൊണ്ടോട്ടിയിലെ ഓട്ടോ ഡ്രൈവർ ഷൗക്കത്തിനെ ആത്മഹത്യയിലേക്ക്‌ തള്ളിവിട്ട ഉദ്യോഗസ്ഥർക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട്‌ ഓട്ടോ–-ടാക്സി –ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി പാലക്കാട്‌ ആർടിഒ ഓഫീസിലേക്ക്‌ മാർച്ച് നടത്തി. അഞ്ച് വിളക്ക്‌ പരിസരത്തുനിന്നാരംഭിച്ച മാർച്ച് കലക്‌ട്രേറ്റിനുള്ളിലെ ആർടിഒ ഓഫീസിനുമുന്പിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ രാധാകൃഷ്ണൻ അധ്യക്ഷനായി. യൂണിയൻ ജില്ലാ ഭാരവാഹികളായ എസ്‌ സോണിരാജ്, പ്രദോഷ്, രാമചന്ദ്രൻ, സരിത, എ പി എം റഷീദ്, രാമൻകുട്ടി എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ ട്രഷറർ അബ്‌ദുൾ സുക്കൂർ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി അഡ്വ ജിഞ്ചുജോസ് നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home