print edition പൊതുസമ്മേളനം ഇന്ന് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും; ചെത്തുതൊഴിലാളി ഫെഡറേഷൻ സമ്മേളനത്തിന് ഉജ്വല തുടക്കം

മങ്കൊമ്പ് (ആലപ്പുഴ): വർഗസമര ചരിത്രത്തിന് കരുത്തേകിയ കുട്ടനാടിന്റെ മണ്ണിൽ സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) അഞ്ചാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. അവകാശപോരാട്ട സ്‌മരണകൾ അലയടിച്ച അന്തരീക്ഷത്തിൽ കെ എം സുധാകരൻ–എം സുരേന്ദ്രൻ നഗറിൽ രാവിലെ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് ഫെഡറേഷൻ പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി.
പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്തു. ടി പി രാമകൃഷ്‌ണൻ അധ്യക്ഷനായി. എൻ വി ചന്ദ്രബാബു രക്തസാക്ഷി പ്രമേയവും എം തങ്കച്ചൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ നാസർ സ്വാഗതം പറഞ്ഞു. ഫെഡറേഷൻ ആക്‌ടിങ് ജനറൽ സെക്രട്ടറി കെ പ്രസാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ വി ചന്ദ്രബാബു കണക്കും അവതരിപ്പിച്ചു.
സമ്മേളനത്തിന്റെ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. എം തങ്കച്ചൻ കൺവീനറും കെ ഡി മഹീന്ദ്രൻ, കെ ആർ പ്രസന്നൻ എന്നിവർ അംഗങ്ങളുമായ രജിസ്‌ട്രേഷൻ കമ്മിറ്റിയും പി എൻ സീനുലാൽ കൺവീനറും എം എ ഷാജി, എൻ അനിരുദ്ധൻ എന്നിവർ അംഗങ്ങളുമായ മിനിറ്റ്‌സ് കമ്മിറ്റിയും എൻ വി ചന്ദ്രബാബു കൺവീനറും കെ ദാസൻ, എം വി ബേബി, യു പി ജോസഫ് എന്നിവർ അംഗങ്ങളുമായ പ്രമേയ കമ്മിറ്റിയും മാന്പറ്റ ശ്രീധരൻ കൺവീനറും കെ കെ ചന്ദ്രബാബു, കെ ആർ ദേവരാജൻ, കെ ആർ കൃഷ്‌ണൻകുട്ടി, ഇ കെ കുഞ്ഞുമോൻ എന്നിവർ അംഗങ്ങളുമായ ക്രഡൻഷ്യൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു.
പ്രവർത്തന റിപ്പോർട്ടിൻമേൽ ആരംഭിച്ച പൊതുചർച്ച ബുധനാഴ്‌ചയും തുടരും. വൈകിട്ട് നാലിന് വി എസ് അച്യുതാനന്ദൻ നഗറിൽ (മങ്കൊമ്പ് ജങ്‌ഷൻ) പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ടി പി രാമകൃഷ്‌ണൻ അധ്യക്ഷനാകും.










0 comments