ad
Deshabhimani

print edition റോഡ് അപകടം: മന്ത്രി പി കെ ബഷീറിന്റെ യോഗം പ്രഹസനം

pk basheer.jpg
വെബ് ഡെസ്ക്

Published on Sep 09, 2026, 01:30 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ വിളിച്ചുചേർത്ത ഉന്നതതല യോഗം പ്രഹസനമായി. നിർദേശങ്ങളിൽ ഭൂരിഭാഗവും പറഞ്ഞ കാലയളവിൽ നടപ്പാക്കാനാവില്ലെന്നാണ്‌ ഉദ്യോഗസ്ഥർ പറയുന്നത്‌.


ദേശീയപാത അതോറിറ്റിയുടെമാത്രം പ്രശ്നംകൊണ്ടാണ് സംസ്ഥാനത്ത് അപകടമുണ്ടാകുന്നതെന്ന് വരുത്തിത്തീർക്കാനാണ് മന്ത്രി ശ്രമിച്ചത്.

നിർമാണം നടക്കുന്ന ദേശീയപാതകളിൽ 15 ദിവസംകൊണ്ട് സിഗ്നലും തെരുവ് വിളക്കും ബോർഡുകളും ബാരിയറും സ്ഥാപിക്കുമെന്ന് ദേശീയപാത അതോറിറ്റി ഉറപ്പ് നൽകിയതായാണ് മന്ത്രി പറയുന്നത്‌.


നിർമാണം പൂർത്തിയായ സ്ഥലത്ത് ഒരു മാസംകൊണ്ട് ഇത് സ്ഥാപിക്കുമെന്നും അവകാശപ്പെടുന്നു. രണ്ടും ഇത്ര‌ ചുരുങ്ങിയ കാലയളവിൽ നടപ്പാക്കാനാവില്ലെന്നാണ്‌ ഉദ്യോഗസ്ഥരുടെ വാദം.


ജില്ലകളിൽ മൂന്ന് ദിവസത്തിനകം കലക്‌ടറുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റികൾ നിലവിൽവരുമെന്നും ഇവർ ദേശീയപാത നിർമാണവും സുരക്ഷയും സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറയുന്നു.


മറ്റ് റോഡുകളിലെ അപകടങ്ങളെക്കുറിച്ചോ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചോ മന്ത്രി പറഞ്ഞില്ല. സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും വർധിക്കുമ്പോഴും വാഹന പരിശോധനയും റോഡ് സുരക്ഷാ ഓഡിറ്റും നിലച്ചിരിക്കുകയാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home