പന്നിയങ്കര ടോൾ പ്ലാസ
പ്രദേശവാസികൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്

പന്നിയങ്കര ടോൾ പ്ലാസ

സ്വന്തം ലേഖകൻ
Published on Sep 09, 2026, 01:58 AM | 1 min read
വടക്കഞ്ചേരി
വടക്കഞ്ചേരി –- മണ്ണുത്തി ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ അനധികൃതമായി ടോൾ ഇൗടാക്കുന്നതിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിലേക്ക്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാവശ്യപ്പെട്ട് 15ന് ടോൾ പ്ലാസ്സയിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധിക്കുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. ടോൾ പ്ലാസയുടെ ഏഴ് കിലോമീറ്റർ ചുറ്റളവിലുള്ളവരുടെ സ്വകാര്യ വാഹനങ്ങൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ടെങ്കിലും അത് പലപ്പോഴും നടപ്പാക്കാറില്ല. മാത്രമല്ല, കൂടുതൽ പേർക്കും സൗജന്യയാത്ര അനുവദിച്ചിട്ടില്ല. സൗജന്യയാത്ര അനുവദിച്ച വാഹനങ്ങൾക്കുതന്നെ പലപ്പോഴും ഫാസ്ടാഗിലൂടെ പണം നഷ്ടപ്പെടുന്നതായും ആക്ഷേപമുണ്ട്. വിഷയത്തിൽ പരിഹാരം കാണുന്നതിനുവേണ്ടി എംപി, എംഎൽഎ എന്നിവരുടെ സാനിധ്യത്തിൽ കലക്ടറേറ്റിൽ യോഗം ചേർന്ന് നിരവധി തീരുമാനങ്ങളെടുത്തെങ്കിലും അതൊന്നും നടപ്പാക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ടോൾ കമ്പനി അധികൃതർകൂടി പങ്കെടുത്ത യോഗതീരുമാനങ്ങൾ പിന്നീട് അട്ടിമറിക്കുകയായിരുന്നെന്നും സമരസമിതി ഭാരവാഹികൾ ആക്ഷേപിച്ചു.










0 comments