ad
Deshabhimani

ചെത്ത്‌ തൊഴിലാളി ഫെഡറേഷൻ സമ്മേളനത്തിന്‌ ഉജ്വല തുടക്കം

മപാൂപഹ

കള്ളു ചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം മങ്കൊമ്പിൽ സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 09, 2026, 02:10 AM | 1 min read

കെ എം സുധാകരൻ–എം സുരേന്ദ്രൻ നഗർ (മങ്കൊന്പ്‌ പി കൃഷ്‌ണപിള്ള സ്‌മാരക ഓഡിറ്റോറിയം)

വർഗസമര ചരിത്രത്തിന്‌ കരുത്തേകിയ കുട്ടനാടിന്റെ മണ്ണിൽ കേരള സംസ്ഥാന കള്ളുചെത്ത്‌ വ്യവസായ തൊഴിലാളി ഫെഡറേഷൻ (സിഐടിയു) അഞ്ചാം സംസ്ഥാന സമ്മേളനത്തിന്‌ ഉജ്വല സമാരംഭം. അവകാശപോരാട്ട സ്‌മരണകൾ അലയടിച്ച അന്തരീക്ഷത്തിൽ രാവിലെ പ്രതിനിധി സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ ഫെഡറേഷൻ പ്രസിഡന്റ്‌ ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. കെ എം സുധാകരൻ–എം സുരേന്ദ്രൻ നഗറിൽ പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനംചെയ്തു. ഐഎൻടിയുസി ലേബര്‍ കോഡിനെതിരെ സമരംചെയ്യുമ്പോള്‍ കോൺഗ്രസ് അത്‌ നടപ്പാക്കാൻ സഹായിക്കുകയാണെന്നും ഈ കള്ളച്ചൂത് തൊഴിലാളികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ടി പി രാമകൃഷ്‌ണൻ അധ്യക്ഷനായി. എൻ വി ചന്ദ്രബാബു രക്തസാക്ഷി പ്രമേയവും എം തങ്കച്ചൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ നാസർ സ്വാഗതം പറഞ്ഞു. ഫെഡറേഷൻ ആക്‌ടിങ്‌ ജനറൽ സെക്രട്ടറി കെ പ്രസാദ്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എൻ വി ചന്ദ്രബാബു കണക്കും അവതരിപ്പിച്ചു. ആദ്യദിനം ഗ്രൂപ്പ്‌ ചർച്ചയും പൊതുചർച്ചയും നടന്നു. വൈകിട്ട്‌ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. പൊതുചർച്ച ബുധനാഴ്‌ചയും തുടരും. വൈകിട്ട്‌ നാലിന്‌ വി എസ്‌ അച്യുതാനന്ദൻ നഗറിൽ (മങ്കൊന്പ്‌ ജങ്‌ഷൻ) പൊതുസമ്മേളനം പ്രതിപക്ഷനേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. ടി പി രാമകൃഷ്‌ണൻ അധ്യക്ഷനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home