മുക്കുപണ്ടംവച്ച് 1.85 ലക്ഷം തട്ടി
ഒന്നാംപ്രതി പിടിയിൽ

ആലപ്പുഴ
കൊല്ലത്ത് സ്വകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് 1.85 ലക്ഷം രൂപ തട്ടിയകേസിൽ ഒന്നാം പ്രതിയായ യുവതി പിടിയിൽ. കൊല്ലം മയ്യനാട് ദവളക്കുഴി സ്വദേശി ലക്ഷ്‌മി (27) യെയാണ് ആലപ്പുഴ ഷാഡോ ടീം റെയിൽവേ സ്‌റ്റേഷൻ ഭാഗത്തുനിന്ന് പിടികൂടിയത്. ഒരാഴ്‌ചയായി ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. 2025 നവംബർ ഒന്നിനായിരുന്നു സംഭവം. കൊല്ലം ഉളിയക്കോവിലിൽ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിലെത്തിയാണ് ലക്ഷ്‌മിയും സുഹൃത്ത് അരുണും 21.19 ഗ്രാം തൂക്കമുള്ള വളയും കൈചെയിനും പണയംവച്ചത്. പണയം തിരിച്ചെടുക്കാത്തതിനെത്തുടർന്ന് സംശയംതോന്നിയ ഉടമ ഉരുപ്പടികൾ പരിശോധിച്ചു. മുക്കുപണ്ടം ആണെന്ന് മനസിലായതോടെ കൊല്ലം ഈസ്‌റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു. വനിതാ സ്‌റ്റേഷൻ എസ്‌ഐ ലിൻസിയുടെ നേതൃത്വത്തിൽ ഷാഡോ ടീമായ വിപിൻ ദാസ്, ആർ ശ്യാം, വി ജി ബിജു, ബിനോയ് ജോർജ്, ബിപിൻ ബഷീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.










0 comments