ad
Deshabhimani

ശമ്പളപരിഷ്‌കരണം അടിയന്തരമായി നടപ്പാക്കണം: കയര്‍ഫെഡ് എംപ്ലോ. അസോസിയേഷന്‍

കയര്‍ഫെഡ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സിഐടിയു ദേശീയ ക‍ൗൺസിൽ അംഗം 
ആര്‍ നാസര്‍ ഉദ്ഘാടനംചെയ്യുന്നു

കയര്‍ഫെഡ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം സിഐടിയു ദേശീയ ക‍ൗൺസിൽ അംഗം 
ആര്‍ നാസര്‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 09, 2026, 02:02 AM | 1 min read

ആലപ്പുഴ

കയര്‍ഫെഡ് ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം അടിയന്തരമായി നടപ്പാക്കണമെന്ന്‌ കയര്‍ഫെഡ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വി എസ് അച്യുതാനന്ദൻ നഗറില്‍ (എന്‍ജിഒ യൂണിയന്‍ ഹാള്‍) ചേര്‍ന്ന സമ്മേളനം സിഐടിയു ദേശീയ ക‍ൗൺസിൽ അംഗം ആര്‍ നാസര്‍ ഉദ്ഘാടനംചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ ആര്‍ ഭഗീരഥന്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം, ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാര്‍, ജില്ലാ കമ്മിറ്റിയംഗം വി ബി അശോകന്‍, ജനറല്‍ സെക്രട്ടറി പി പ്രജീഷ്, ട്രഷറര്‍ കെ വേണുകുമാര്‍ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ആര്‍ ഭഗീരഥൻ (പ്രസിഡന്റ്‌), പി പ്രജീഷ്‌ (ജനറല്‍ സെക്രട്ടറി), ഐസക് ജയിംസ്, ജയലക്ഷ്മി, സുമേഷ് (വൈസ് പ്രസിഡന്റുമാർ), പി വി വിവന്‍, ഗോപന്‍, ശ്രീദേവി (സെക്രട്ടറിമാർ),കെ വേണുകുമാർ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home