ad
Deshabhimani

print edition ബാലൻ ഡി ഓർ സാധ്യത; മെസി, കെയ്‌ൻ, 
എംബാപ്പെ, റോഡ്രി പട്ടികയിൽ

Ballom d or.jpg

ഹാരി കെയ്ൻ (ഇടത്), റോഡ്രി (വലത്)

വെബ് ഡെസ്ക്

Published on Sep 09, 2026, 02:03 AM | 1 min read

പാരിസ്‌: രാജ്യാന്തര ഫുട്‌ബോളിൽനിന്ന്‌ വിരമിച്ച ലയണൽ മെസി, ലോകകപ്പ്‌ താരം റോഡ്രി, കഴിഞ്ഞ സീസണിലെ മികച്ച ഗോളടിക്കാരൻ ഹാരി കെയ്‌ൻ തുടങ്ങിയ വന്പൻ താരനിരയുമായി ബാലൻ ഡി ഓർ ചുരുക്കപ്പട്ടിക. കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള മുപ്പതംഗ പട്ടികയാണ്‌ പുറത്തിറക്കിയത്‌.

ലോകകപ്പ്‌ ജേതാക്കളായ സ്‌പെയ്‌നിന്റെ ആറ്‌ കളിക്കാർ ഉൾപ്പെട്ടു.


റോഡ്രി, ലമീൻ യമാൽ, പ‍ൗ കുബാർസി, മാർക്‌ കുകുറെല്ല, -ഫാബിയാൻ റൂയിസ്‌, ഫെറാൻ ടോറെസ്‌ എന്നീ സ്‌പാനിഷ്‌ താരങ്ങളാണ്‌ പട്ടികയിൽ. യമാലും കുബാർസിയും മികച്ച യുവതാരത്തിനുള്ള പട്ടികയിലുമുണ്ട്‌. അർജന്റീന കുപ്പായത്തിൽനിന്ന്‌ വിരമിച്ച മെസി കഴിഞ്ഞ ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇടംനേടിയത്‌.


ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ കെയ്‌നാണ്‌ സാധ്യതയിൽ മുന്നിൽ. രാജ്യത്തിനും ബയേൺ മ്യൂണിക്‌ ക്ലബിനുമായി സീസണിൽ 73 ഗോളാണ്‌ ആകെ നേടിയത്‌. ജർമൻ ലീഗും ജർമൻ കപ്പും സ്വന്തമാക്കി. ലോകകപ്പിൽ മൂന്നാം സ്ഥാനവും.


സ്‌പാനിഷ്‌ ക്യാപ്‌റ്റൻ റോഡ്രിയാണ്‌ മറ്റൊരു താരം. നിലവിലെ ജേതാവ് ഉസ്--മാൻ ഡെംബെലെ, ഫ്രഞ്ച്‌ ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെ, നോർവെയുടെ ഗോളടിക്കാരൻ എർലിങ്‌ ഹാലണ്ട്‌, പോർച്ചുഗലിന്റെ ബ്ര‍‍ൂണോ ഫെർണാണ്ടസ്‌, ബ്രസീൽ താരങ്ങളായ വിനീഷ്യസ്‌ ജൂനിയർ, ഗബ്രിയേൽ, മാർക്വിന്യോസ്‌ എന്നിവരും പട്ടികയിലുണ്ട്‌. പിഎസ്ജിയുടെ ഒമ്പത് കളിക്കാർ ഇടംപിടിച്ചിട്ടുണ്ട്.


ഗോൾകീപ്പർമാരുടെ സാധ്യതാ പട്ടികയിൽ കേപ്‌ വെർദെയുടെ വൊസീന്യ, സ്‌പാനിഷ്‌ താരം ഉനായ്‌ സിമോൺ എന്നിവരും ഉൾപ്പെട്ടു.

ഒക്‌ടോബർ 26ന്‌ ജേതാവിനെ പ്രഖ്യാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home