ad
Deshabhimani

print edition ബംഗാളിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ ബിജെപിക്കാർ കത്തിച്ചു

Bengal.jpg

സിപിഐ എം ജാൽപായ്ഗുരി ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിക്കുന്ന 
ആയുധധാരികളായ ബിജെപിക്കാർ

വെബ് ഡെസ്ക്

Published on Sep 09, 2026, 01:32 AM | 1 min read

കൊൽക്കത്ത: സിപിഐ എം ജാൽപായ്ഗുരി ജില്ലാകമ്മിറ്റി ഓഫീസായ സുബോധ് സെൻ ഭവൻ ബിജെപി ഗുണ്ടാസംഘം ആക്രമിച്ച് തീയിട്ടു. ആയുധങ്ങളുമായെത്തിയ സംഘം ജനാലകളും വാതിലുകളും മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. കൊടിമരവും തകർത്തു.


തിങ്കൾ രാത്രി 10.30നായിരുന്നു ആക്രമണം. സംഭവമറിഞ്ഞെത്തിയ സിപിഐ എം പ്രവർത്തകർക്ക്‌ നേരെ ഇഷ്‌ടികയും കല്ലുമെറിഞ്ഞു. ഡിവൈഎഫ്‌ഐ നേതാവ് ദേബ്‌രാജ് ബർമന്റെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തിയതോടെ അക്രമികൾ സ്ഥലംവിട്ടു.


സംഭവത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ശക്തമായി അപലപിച്ചു. എതിരാളികളെ അക്രമത്തിലൂടെ തകർക്കാമെന്ന ബിജെപി വ്യാമോഹം നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാൽപായ്‌ഗുരിയിൽ സിപിഐ എം പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി പിയൂഷ് മിശ്ര, സംസ്ഥാന കമ്മിറ്റി അംഗം സലിൽ ആചാര്യ എന്നിവർ നയിച്ച മാർച്ചിൽ ആയിരങ്ങൾ പങ്കെടുത്തു. മറ്റ് ജില്ലകളിലും പ്രതിഷധ മാർച്ച്‌ നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home