ad
Deshabhimani

വന്യജീവി ആക്രമണം

ഫോറസ്റ്റ് ഓഫീസിലേക്ക്‌ 
സിപിഐ എം മാർച്ച്‌ നടത്തി

Forest Office March

സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ
ജനകീയമാർച്ച് ഏരിയ കമ്മിറ്റി അംഗം ആന്റണി ജോൺ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 09, 2026, 01:03 AM | 1 min read

കവളങ്ങാട്

വന്യജീവി ആക്രമണത്തിന് അടിയന്തരപരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഐ എം നേര്യമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയമാർച്ചും പ്രതിഷേധധർണയും നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.


കവളങ്ങാട് പഞ്ചായത്ത്‌ അംഗം ഷിജി അനിൽകുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ് മുഖ്യപ്രഭാഷണം നടത്തി. നേര്യമംഗലം ലോക്കൽ സെക്രട്ടറി കെ ഇ ജോയി, ഏരിയ കമ്മിറ്റി അംഗം അഭിലാഷ് രാജ്, പഞ്ചായത്ത്‌ അംഗങ്ങളായ പി എം കണ്ണൻ, എബിമോൻ മാത്യു, കവളങ്ങാട് സഹകരണബാങ്ക് പ്രസിഡന്റ്‌ യാസർ മുഹമ്മദ്, ഹരീഷ് രാജൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home