റേഷനരി നിറയെ പുഴു

മൂവാറ്റുപുഴ വാഴക്കുളത്ത് റേഷൻ കടയിൽ വിതരണത്തിന് എത്തിച്ച അരിയിൽ കണ്ടെത്തിയ പുഴു (ചുവന്ന വൃത്തത്തിനുള്ളിൽ)
മൂവാറ്റുപുഴ
വാഴക്കുളത്ത് റേഷൻ കടയിൽ വിതരണത്തിനെത്തിച്ചത് പുഴുക്കൾ നിറഞ്ഞ അരി. പ്രതിഷേധത്തെ തുടർന്ന് അരി തിരിച്ചയച്ചു. വാഴക്കുളം കല്ലൂർക്കാട് കവലയിലുള്ള എആർഡി നമ്പർ 251 കടയിൽ ചൊവ്വ വൈകിട്ട് അഞ്ചരയോടെ ലോറിയിൽ എത്തിച്ച അരിയിലാണ് പുഴുക്കൾ കണ്ടത്.
ലോറിയിൽ നിന്ന് അരിച്ചാക്കുകൾ ഇറക്കുന്നതിനിടെ സിഐടിയു തൊഴിലാളികളാണ് ചാക്കിനു പുറത്ത് പുഴുക്കളെ ആദ്യം കണ്ടത്. കടയിലെത്തിയ കാർഡ് ഉടമകളും സമീപത്തുണ്ടായിരുന്നവരും ശ്രദ്ധിച്ചതോടെ ചാക്ക് തുറക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇറക്കിവച്ച ചാക്കുകൾ തുറന്നപ്പോൾ അരിയിൽ ജീവനുള്ള പുഴുക്കളെ കണ്ടു. പ്രതിഷേധം ഉയർന്നപ്പോൾ ഇറക്കിവച്ച അരിച്ചാക്കുകൾ തിരികെ ലോറിയിൽ കയറ്റി പോയി.
ഗുണനിലവാരമില്ലാത്ത അരി റേഷൻകടയിൽ എത്തിച്ചതിന് എതിരെ പ്രതിഷേധം ഉയർന്നു. ജനങ്ങൾക്ക് പൊതുവിതരണസംവിധാനം വഴി നൽകുന്ന ഭക്ഷ്യസാധനങ്ങൾ സിവിൽ സപ്ലൈസ് അധികൃതരും ഭക്ഷ്യ സുരക്ഷാവിഭാഗവും പരിശോധിക്കണമെന്ന് കടയിലെത്തിയ റേഷൻ കാർഡ് ഉടമകൾ ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ വാഴക്കുളത്ത് റേഷൻ കടയിൽ ഇറക്കിയ അരിയിൽ പുഴുക്കൾ
നാട്ടുകാർ പ്രതിഷേധിച്ചതോടെ അരി തിരിച്ചയച്ചു










0 comments