ad
Deshabhimani

സിസ്റ്റം തകരാറിലായി; യുകെയിൽ റദ്ദാക്കിയത് മുന്നൂറിലധികം വിമാന സർവീസുകൾ

UK.jpg
വെബ് ഡെസ്ക്

Published on Sep 09, 2026, 12:55 AM | 1 min read

ലണ്ടൻ: എയർ ട്രാഫിക് കണ്ട്രോൾ സിസ്റ്റത്തിലെ തകരാറിനെ തുടർന്ന് യുകെയിൽ മൂന്നൂറോളം വിമാന സർവീസുകൾ റദ്ദാക്കി. ഹീത്രോ, ഗാറ്റ്‌വിക്ക്, സ്റ്റാൻസ്റ്റഡ്, മാഞ്ചസ്റ്റർ, ബർമിങ്ഹാം, എഡിൻബറോ തുടങ്ങിയ വിമാനത്താവളങ്ങളിൽ തകരാറുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സർവീസ് റദ്ദാക്കിയത്.


വിവിധ വിമാനത്താവളങ്ങളിൽ സർവീസുകൾ വൈകുകയും അന്തർദേശീയ സർവീസുകളുൾപ്പടെ തടസപ്പെടുകയും ചെയ്തു. തടസം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും പെട്ടെന്നുള്ള സാങ്കേതിക തടസം വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.


വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിനുമുൻപ് അതാത് എയർലൈനുമായി ബന്ധപ്പെടാനും സർവീസ് സംബന്ധിച്ചുള്ള വിവരങ്ങൾ ഉറപ്പുവരുത്താനും യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ തടസം നീക്കാനാകും എന്ന പ്രതീക്ഷയിലാണ് എയർലൈനുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home