പി ആർ ബാലൻ അനുസ്മരണം

ഇരിങ്ങാലക്കുടയിൽ പി ആർ ബാലൻ അനുസ്മരണ സമ്മേളനം ഡോ. നിധീഷ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട
ഏരിയ സെക്രട്ടറിയായിരുന്ന പി ആർ ബാലൻ മാസ്റ്ററെ സിപിഐ എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ അനുസ്മരിച്ചു. എസ്എൻ ക്ലബ് ഹാളിൽ അനുസ്മരണ സമ്മേളനം ഡോ. നിധിഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. അശോകൻ ചരുവിൽ, ടി ജി ശങ്കരനാരായണൻ, വി എ മനോജ് കുമാർ, ആർ എൽ ശ്രീലാൽ എന്നിവർ സംസാരിച്ചു.










0 comments