ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്
മഞ്‌ജു സുജിത്ത് പത്രിക നൽകി

ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സുജിത്ത് ഡെപ്യൂട്ടി കലക്ടർ സോളി ആന്റണിക്ക് പത്രിക സമർപ്പിക്കുന്നു
കോട്ടയം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി മഞ്ജു സുജിത്ത് നാമനിർദേശ പത്രിക നൽകി. ഡെപ്യൂട്ടി കലക്ടർ സോളി ആന്റണിക്കാണ് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് നേതാക്കളായ റെജി സഖറിയ, കൃഷ്ണകുമാരി രാജശേഖരൻ, ലാലിച്ചൻ കുന്നിപ്പറമ്പിൽ, കെ മാധവൻപിള്ള, സണ്ണി തോമസ്, കെ സി ജോസഫ്, പി കെ പത്മകുമാർ, ജോസഫ് ഫിലിപ്പ്, ജോബ് മൈക്കിൾ, മാത്യൂസ് ജോർജ്, കെ ഡി സുഗതൻ, ജി രാധാകൃഷ്‌ണൻ, ബോബൻ കോയിപ്പള്ളി, ബെന്നി സി ചീരംചിറ, പി ആർ ഗോപാലകൃഷ്‌ണപിള്ള, മൻസൂർ പുതുവീട്, സജി ആലുമ്മൂട്ടിൽ, നവാസ് ചുടുകാട് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. കേരള കോൺഗ്രസ് നേതാവ് വിജയ് ജോസ് മാരേട്ട് ആണ് യുഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് സെക്രട്ടറിയറ്റംഗമാണ്. ബിജെപി മുൻ സംസ്ഥാന കൗൺസിൽ അംഗം എ മനോജാണ് എൻഡിഎ സ്ഥാനാർഥി. മൂന്ന് സ്ഥാനാർഥികളെയും തീരുമാനിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ജില്ലാ പഞ്ചായത്തംഗം വിനു ജോബ് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാമ്പാടി 10–-ാം വാർഡ്(കുമ്പന്താനം) എൽഡിഎഫ് സ്ഥാനാർഥി സണ്ണി വർഗീസും ചൊവ്വാഴ്‌ച പത്രിക നൽകി. മീനടം ഒന്നാം വാർഡ് (ചീരംകുളം) എൽഡിഎഫ് സ്ഥാനാർഥി ചന്ദ്രു നാരായണൻ ബുധനാഴ്ച പത്രിക നൽകും. വ്യാഴാഴ്‌ചവരെ നാമനിർദേശ പത്രിക നൽകാം. 11ന് പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. 14ന് പത്രിക പിൻവലിക്കൽ. 28ന് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 29ന് രാവിലെ പത്തിന് വോട്ടെണ്ണൽ തുടങ്ങും.










0 comments