ad
Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌

പറക്കാം അറിവിന്റെ 
ആകാശത്ത്‌

aa
വെബ് ഡെസ്ക്

Published on Sep 09, 2026, 12:26 AM | 1 min read

മലപ്പുറം ​

അക്ഷരമുറ്റത്ത്‌ അറിവിന്റെ അങ്കത്തട്ടുണരാൻ ഇനി മണിക്കൂറുകൾമാത്രം. അതിരുകളില്ലാത്ത ചോദ്യങ്ങളും അതിവേഗമെത്തുന്ന ഉത്തരങ്ങളുമായി വിദ്യാലയങ്ങൾ വാചാലമാവും. ചോദിച്ചും പറഞ്ഞും സംവദിച്ചും വിദ്യാർഥികൾക്ക്‌ അറിവുത്സവമൊരുക്കി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ 15–ാം സീസണിന് ബുധനാഴ്ച തുടക്കമാവും. ജില്ലയിലെ സര്‍ക്കാര്‍, എ‍യ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളില്‍ പകല്‍ രണ്ടിന് മത്സരം ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരോ സമയം ജില്ലയിലെ 1500ഓളം വിദ്യാലയങ്ങളിൽ മത്സരം നടക്കും. സ്കൂള്‍ മത്സരങ്ങളുടെ ജില്ലാ ഉദ്ഘാടനം നിറമരുതൂര്‍ ഗവ. എച്ച്എസ്എസില്‍ പകല്‍ ഒന്നിന് മാപ്പിളപ്പാട്ട് ഗായകന്‍ ഫിറോസ് ബാബു നിര്‍വഹിക്കും. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കുള്ള ക്വിസ് മത്സരത്തിലെ വിജയികളായ ആദ്യരണ്ട് സ്ഥാനക്കാര്‍ ഉപജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കായി പ്രസംഗ മത്സരവും നടക്കും. ഇതിലെ വിജയികള്‍ക്കും ഉപജില്ലാ മത്സരത്തില്‍ പങ്കെടുക്കാം. തുടര്‍ന്ന് ജില്ലാ, സംസ്ഥാന മത്സരങ്ങളുമുണ്ടാകും. സംസ്ഥാന ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനക്കാര്‍ക്ക് ഒരുലക്ഷം രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് 50,000 രൂപയുമാണ് സമ്മാനം. പ്രസംഗത്തില്‍ ഒന്നാംസ്ഥാനക്കാര്‍ക്ക് 25,000 രൂപയും രണ്ടാംസ്ഥാനക്കാര്‍ക്ക് 15,000 രൂപയും നല്‍കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home